സ്ഥാനമോഹിയെന്ന് വിളിക്കുന്നതിൽ ദുഃഖമില്ലെന്ന് ശോഭ സുരേന്ദ്രൻ; പിഎസ് ശ്രീധരൻ പിള്ളയുമായി കൂടിക്കാഴ്ച

Published : Nov 11, 2020, 04:10 PM IST
സ്ഥാനമോഹിയെന്ന് വിളിക്കുന്നതിൽ ദുഃഖമില്ലെന്ന് ശോഭ സുരേന്ദ്രൻ; പിഎസ് ശ്രീധരൻ പിള്ളയുമായി കൂടിക്കാഴ്ച

Synopsis

നിരവധി കാര്യങ്ങൾ മാധ്യമങ്ങളോട് പറയാനുണ്ട്, വിശദമായി പിന്നീട് പറയാമെന്നും ശോഭ സുരേന്ദ്രൻ

കോഴിക്കോട്: സ്ഥാനമോഹിയെന്ന് വിളിക്കുന്നതിൽ ദുഃഖമില്ലെന്ന് ശോഭ സുരേന്ദ്രൻ. ഒരു വാര്‍ഡ് മെമ്പര്‍ പോലും ഇല്ലാതിരുന്ന കാലത്താണ് ബിജെപിയിലേക്ക് വന്നത്. സ്ഥാന മോഹി ആയിരുന്നെങ്കിൽ ബിജെപിയിൽ പ്രവർത്തിക്കുമായിരുന്നില്ല. നിരവധി കാര്യങ്ങൾ മാധ്യമങ്ങളോട് പറയാനുണ്ട്, വിശദമായി പിന്നീട് പറയാമെന്നും ശോഭ സുരേന്ദ്രൻ കോഴിക്കോട്ട് പറഞ്ഞു. 

പിഎസ് ശ്രീധരൻ പിള്ളയുമായി കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ശോഭാ സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. കോഴിക്കോട്ട് നടന്ന കൂടിക്കാഴ്ച ഒന്നര മണിക്കൂറോളം നീണ്ടു. 

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷ; വിധി എതിരായാൽ നിയമസഹായം നൽകുമെന്ന് ഉമാ തോമസ് എം എൽ എ
`സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടൻ', ആരാണ് പൾസർ സുനി? ആക്രമിക്കപ്പെട്ട നടി ഇയാളെ തിരിച്ചറിഞ്ഞത് എളുപ്പത്തിൽ