മാണി സി കാപ്പൻ്റെ രാജി ആവശ്യപ്പെട്ട് ഷോൺ ജോർജ്; കാന്തപുരത്തിൻ്റെ പ്രസ്‌താവന വിവാദത്തിൽ മുഖ്യമന്ത്രിക്കും ലീഗിനും വിമർശനം

Published : Sep 02, 2026, 12:11 PM IST
shone george

Synopsis

മാണി സി. കാപ്പൻ ധാർമിക ഉത്തരവാദിത്തമേറ്റെടുത്ത് രാജിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് ആവശ്യപ്പെട്ടു. അർജൻ്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ ജി.എസ്.ടി തട്ടിപ്പ് നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കാന്തപുരം വിവാദത്തിൽ ലീഗിന്റെയും മുഖ്യമന്ത്രിയുടെയും നിലപാടുകളെയും അദ്ദേഹം ചോദ്യം ചെയ്തു.

കൊച്ചി: മാണി സി. കാപ്പന് എതിരായ കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും ധാർമികമായ ഉത്തരവാദിത്തമേറ്റെടുത്ത് മാണി സി. കാപ്പൻ രാജിവെക്കണമെന്നും ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്. നിയമപരമായി രാജി ആവശ്യപ്പെടുന്നില്ലെങ്കിലും, മുൻകാലങ്ങളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സമാന സാഹചര്യങ്ങളിൽ രാജി ആവശ്യപ്പെട്ട ചരിത്രമുണ്ട്. ധാർമികമായി ഇനി എന്ത് ചെയ്യണമെന്ന് മാണി സി. കാപ്പൻ തന്നെയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അർജൻ്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ തോതിലുള്ള ജി.എസ്.ടി തട്ടിപ്പും നികുതി വെട്ടിപ്പുമാണ് നടന്നിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ഈ വിഷയത്തിൽ അന്താരാഷ്ട്ര തലത്തിലുള്ള കേസ് അന്വേഷിക്കാൻ നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിന് പരിമിതികളുണ്ട്. മുഖ്യമന്ത്രിക്ക് വിഷയത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ കേസ് കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കാൻ തയ്യാറാകണം.

കാന്തപുരം വിവാദത്തിൽ ലീഗ് നേതാക്കൾ നടത്തിയ പ്രസ്താവനകളെ മുഖ്യമന്ത്രി വളരെ വൈകിയാണ് തള്ളപ്പറഞ്ഞത്. 'മതമാണ് പ്രശ്നം' എന്ന് പ്രസ്താവന നടത്തിയയാളെ വരെ മന്ത്രിസഭയിൽ എടുത്ത വ്യക്തിയാണ് മുഖ്യമന്ത്രി. കാന്തപുരത്തെ പണ്ഡിതനായി കാണുന്ന പാണക്കാട് തങ്ങൾ, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ലവ് ജിഹാദ് പ്രസ്താവന നടത്തിയപ്പോൾ അതിനെ തള്ളിപ്പറയുകയാണ് ചെയ്തത്. കല്ലറങ്ങാട്ട് പിതാവ് പണ്ഡിതനല്ലേയെന്നും ഈ വിഷയത്തിലെ ലീഗിന്റെ ഇരട്ടത്താപ്പിനോട് മുഖ്യമന്ത്രിയുടെ അഭിപ്രായമെന്താണെന്നും ഷോൺ ജോർജ് ചോദിച്ചു. നാട്ടിലെ പെൺകുട്ടികൾക്കുള്ള എല്ലാ അവകാശങ്ങളും സംരക്ഷിക്കാൻ ബി.ജെ.പി. മുന്നിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിഴിഞ്ഞം തുറമുഖത്തുനിന്ന് ആദ്യ ചരക്ക് കപ്പൽ സ്പെയിനിലേക്ക്, കയറ്റുമതിയുടെ ചരിത്രം കുറിച്ച് എംഎസ്‌സി ബെറിൽ
സ്ത്രീ സ്വതന്ത്രയാകുമ്പോഴാണ് സമൂഹം സ്വതന്ത്രമാകുന്നത്; കാന്തപുരത്തിന് മറുപടി