
തിരുവനന്തപുരം: മാർ റാഫേൽ തട്ടിലുമായി കൂടിക്കാഴ്ച നടത്തി ഷോൺ ജോർജ്. സിറോ മലബാർ സഭ ആസ്ഥാനത്തെത്തിയായിരുന്നു കൂടിക്കാഴ്ച. തെറ്റിധാരണകൾ ഒന്നുമില്ലെന്നും എല്ലാ കാര്യങ്ങളും സംസാരിച്ചു എന്നുമായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള ഷോൺ ജോർജിൻ്റെ പ്രതികരണം. എഫ്സിആർഎയുമായി ബന്ധപ്പെട്ട ആകുലത ചർച്ചയായെന്നും കിരൺ റിജിജുവുമായുള്ള ക്രൈസ്തവ സംഘടനകളുമായുള്ള ചർച്ചയിൽ സിറോ മലബർ സഭയിൽ നിന്നും പ്രതിനിധികൾ ഉണ്ടാകുമെന്നും ഷോൺ ജോർജ് അറിയിച്ചു.
ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് ഷോൺ ജോർജ് സിറോ മലബാർ സഭ ആസ്ഥാനത്തെത്തി മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിനെ കണ്ടത്. 45 മിനിറ്റ് നീണ്ടുനിന്നതായിരുന്നു കൂടിക്കാഴ്ച. തെരഞ്ഞെടുപ്പിന് പിന്നാലെയാണ് പാലായിലെയും പൂഞ്ഞാറിലേയും ബിജെപി സ്ഥാനാർത്ഥികളായ ഷോൺ ജോർജും പി സി ജോർജും സഭ നേതൃത്വത്തിനെതിരെയും മുഖപത്രമായ ദീപികയ്ക്ക് എതിരെയും വിമർശനങ്ങൾ ഉന്നയിച്ചത്. ഇരുവരും നടത്തിയ പ്രസ്താവനകളിൽ കടുത്ത അതൃപ്തിയാണ് സഭയ്ക്കുള്ളത്. വിവിധ രൂപതതലങ്ങളിൽ ബിജെപിക്കെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam