Trade Union strike Peramabra : തൊഴിലാളി സമരം, പേരാമ്പ്രയിലും കട പൂട്ടി

Published : Mar 01, 2022, 08:39 AM ISTUpdated : Mar 01, 2022, 11:56 AM IST
Trade Union strike Peramabra : തൊഴിലാളി സമരം, പേരാമ്പ്രയിലും കട പൂട്ടി

Synopsis

രാഷ്ട്രീയ സമ്മർദവും തൊഴിലാളികളുടെ സമരവും മൂലം മാനസികമായി തളർന്നുവെന്നും പോട്ടർമാരെ വച്ച് മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണെന്നും കടയുടമ ബിജു വിശദീകരിച്ചു

കോഴിക്കോട്: മാതമംഗലം മോഡലിൽ തൊഴിലാളി സമരം (Trade Union) നടക്കുന്ന കോഴിക്കോട് പേരാമ്പ്രയിലെ (Perambra) കടയും പൂട്ടി. ഇന്ന് മുതൽ പേരാമ്പ്ര ചേനോളി റോഡിലെ സികെ മെറ്റീരിയൽസ് എന്ന സ്ഥപനം തുറക്കുന്നില്ലെന്ന് കടയുടമ ബിജു അറിയിച്ചു. രാഷ്ട്രീയ സമ്മർദവും തൊഴിലാളികളുടെ സമരവും മൂലം മാനസികമായി തളർന്നുവെന്നും പോട്ടർമാരെ വച്ച് മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണെന്നുമാണ് കടയുടമ ബിജു വിശദീകരിക്കുന്നത്.

''എല്ലാ തൊഴിലാളി സംഘടനകളും സമരത്തിനുണ്ട്. വിഷയത്തിൽ രാഷ്ട്രീയ കക്ഷികളെ ഉൾപ്പെടുത്താൻ ശ്രമിച്ചെങ്കിലും തൊഴിലാളികളോട് സഹകരിക്കാനാണ് അവർ ആവശ്യപ്പെടുന്നത്''. അതിൽ എല്ലാ രാഷ്ട്രീയ കക്ഷികളും ഉൾപ്പെടുന്നുണ്ട്. 15 കോടി മുടക്കി തുടങ്ങിയ സ്ഥാപനം പൂട്ടേണ്ട സ്ഥിതിയിലായെന്നും ഉടമ പറഞ്ഞു. തന്റെ തൊഴിലാളികളെ വെച്ച് സാധനങ്ങളിറക്കും എന്ന നിലപാടിൽ തന്നെയാണെന്നും മറ്റൊരു ഒത്തുതീർപ്പിനുമില്ലെന്നുമാണ് ഉടമ ആവർത്തിക്കുന്നത്. 

CITU : കടയ്ക്ക് മുന്നിൽ തൊഴിലാളി സംഘടനകളുടെ കുടിൽകെട്ടി സമരം, പൊറുതിമുട്ടി പേരാമ്പ്രയിലെ വ്യാപാരി

2019 ലാണ് പ്രവാസിയായ ബിജു പേരാമ്പ്ര ചേനോളി റോഡിൽ സികെ മെറ്റീരിയൽസ് എന്ന കട തുടങ്ങുന്നത്. അന്ന് മുതൽ സാധനങ്ങൾ ഇറക്കുന്നതുമായി ബന്ധപ്പെട്ട് ചുമട്ടു തൊഴിലാളികളുമായി തർക്കമുണ്ട്. ഒരു മാസം മുൻപ് സ്ഥാപനത്തിലെ 6 തൊഴിലാളികൾക്ക് തൊഴിൽകാർഡ് നൽകി കോടതി ഉത്തരവുണ്ടായിട്ടും കട പ്രവർത്തിക്കാൻ ചുമട്ട് തൊഴിലാളികൾ അനുവദിക്കുന്നില്ലെന്നാണ് ബിജുവിന്റെ വാദം. സികെ മെറ്റീരിയൽസിന് എന്ന കടക്ക് മുന്നിൽ 17 ദിവസമായി സംയുക്ത തൊഴിലാളി സമിതിയുടെ നേതൃത്വത്തിൽ കുടിൽ കെട്ടി സമരം തുടരുകയാണ്. പൊലീസ് സുരക്ഷയിലാണ് ഇപ്പോൾ കട പ്രവർത്തിക്കുന്നത്. എന്നാൽ വർഷങ്ങളായി തങ്ങൾ ചെയ്തുകൊണ്ടിരുന്ന ജോലി പെട്ടെന്ന് നഷ്ടപ്പെടുന്നത് അനുവദിക്കില്ലെന്നും ഉപജീവനമാർഗമാണെന്നുമാണ് തൊഴിലാളി സംഘടനകളുടെ നിലപാട്. എല്ലാ സംഘടനകളും ഒരുമിച്ചാണ് സമരത്തിനുള്ളത്. 

വ്യവസായങ്ങൾ അടച്ചുപൂട്ടിക്കൽ സർക്കാർ നയമല്ലെന്ന് ശിവന്‍കുട്ടി; മാതമംഗലം വിഷയത്തിൽ 21 ന് ചർച്ച

സിഐടിയു വിവാദം: ഒറ്റപ്പെട്ട സംഭവങ്ങള്‍ പര്‍വതീകരിക്കുന്നെന്ന് മന്ത്രി പി രാജീവ്

 ലേബർ കമ്മീഷണറുടെ ചർച്ച ഫലം കണ്ടു, മാതമംഗലത്ത് സിഐടിയുക്കാർ പൂട്ടിച്ച കട തുറന്നു

കണ്ണൂർ: കണ്ണൂർ മാതമംഗലത്ത് സിഐടിയുക്കാർ (CITU) പൂട്ടിച്ച കട തുറന്നു. ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ കടയുടമ റാബിയും സിഐടിയുക്കാരും നടത്തിയ ചർച്ചയിൽ ധാരണയായതോടെയാണ് കട തുറന്നത്. സിഐടിയു ഭീഷണിയെ തുടർന്ന് കഴിഞ്ഞ ഡിസംബർ 23 നാണ് കടയുടമ കട പൂട്ടിയത്.

സിഐടിയു സമരം ചെയ്ത് കടയടച്ചത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. കടക്കുള്ളിൽ നിന്നും സാധനങ്ങൾ കയറ്റാനുള്ള അവകാശം ഉടമ റബീയ്ക്ക് തന്നെയായിരിക്കും. വലിയ വാഹനത്തിൽ നിന്ന് വരുന്ന സാധനങ്ങൾ സിഐടിയുക്കാർ ഇറക്കും. ചെറിയ വാഹനത്തിൽ സാധനങ്ങൾ കയറ്റിറക്കിനുള്ള അവകാശം കടയുടമക്കായിരുന്നു. കടയുടെ മുന്നിലെ സമര പന്തൽ പൊളിക്കുമെന്നും ചർച്ചയിൽ ധാരണയായി. ഊരു വിലക്കും പിൻവലിക്കും.

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം