ഫീസ് വാങ്ങരുത്, അണ്‍എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ശമ്പളം നല്‍കണം: മുഖ്യമന്ത്രി

By Web TeamFirst Published Apr 11, 2020, 6:48 PM IST
Highlights

ഇപ്പോള്‍ ഫീസ് വാങ്ങേണ്ട  സമയമല്ലെന്നും ഇത് വീണ്ടും ആവര്‍ത്തിക്കുകയാണെന്നും മുഖ്യമന്ത്രി...
 


തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഫീസ് ഈ സാഹചര്യത്തില്‍ വാങ്ങരുതെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫീസ് വാങ്ങരുതെന്ന് നേരത്തേ പറഞ്ഞതാണ്. എന്നാല്‍ പലയിടത്തും ഫീസ് ആവശ്യപ്പെടുന്നുണ്ടെന്ന് അറിഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഫീസ് വാങ്ങേണ്ട  സമയമല്ലെന്നും ഇത് വീണ്ടും ആവര്‍ത്തിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അതേസമയം അൺ എയ്ഡഡ് സ്കൂളുകളിലെ ജീവനക്കാരുടെ ശമ്പളം മുടങ്ങിയെന്നും അവർക്ക് ശമ്പളം കിട്ടുന്നില്ലെന്നും പരാതി ലഭിച്ചു. ഇതു ​ഗൗരവമുള്ള കാര്യമാണ് ഇക്കാര്യത്തിൽ സ്കൂൾ മാനേജുമെൻ്റെുകൾ അടിയന്തര നടപടി സ്വീകരിക്കണം. സ്കൂൾ അധികൃതർ ഈ സമയത്ത് ഫീസ് പിരിക്കേണ്ട ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണ്. അതെല്ലാം കൊവിഡ് പ്രതിസന്ധി കഴിഞ്ഞ ശേഷം മതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


 

click me!