ആർഎസ്എസുകാരുടെ വിവരങ്ങൾ എസ്ഡിപിഐക്ക് ചോർത്തി നൽകിയ പൊലീസുകാരന് കാരണം കാണിക്കൽ നോട്ടീസ്

By Web TeamFirst Published Jan 28, 2022, 12:05 PM IST
Highlights

കരുതൽ നടപടികളുടെ ഭാഗമായി പൊലീസ് ശേഖരിച്ച ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങളാണ് ഇയാൾ ചോർത്തി നൽകിയത്.  

ഇടുക്കി: എസ്.ഡി.പി.ഐക്ക് ഔദ്യോഗിക വിവരങ്ങൾ ചോർത്തി നൽകിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണ റിപ്പോർട്ട്. കരിമണ്ണൂർ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന പി.കെ.അനസ് എന്ന ഉദ്യോഗസ്ഥനാണ് പൊലീസ് സേനയുടെ ഔദ്യോഗിക വിവരങ്ങൾ എസ്.ഡി.പിഐയക്ക് ചോർത്തി നൽകിയതായി കണ്ടെത്തിയത്.

സംഭവത്തിൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എ.ജി.ലാൽ വകുപ്പ് തല അന്വേഷണം നടത്തി ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ അനസിന് കാരണം കോണിക്കൽ നോട്ടീസ് നൽകി. മറുപടി തൃപ്തികരമല്ലെങ്കിൽ സർവീസിൽ നിന്നും പിരിച്ചു വിടുന്നതുൾപ്പെടെയുള്ള നടപടികൾ ഇയാൾക്കെതിരെ സ്വീകരിക്കും.

കരുതൽ നടപടികളുടെ ഭാഗമായി പൊലീസ് ശേഖരിച്ച ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങളാണ് ഇയാൾ ചോർത്തി നൽകിയത്.  മറ്റൊരു കേസിൽ അറസ്റ്റിലായ എസ്ഡിപിഐകാരനിൽ നിന്നാണ് ചോർത്തൽ സംബന്ധിച്ച വിവരം പോലീസിന് കിട്ടിയത്. സംഭവത്തിൽ തൊടുപുഴ ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. 

click me!