ശ്യാമൾ മണ്ഡൽ കൊലക്കേസ്, തിരുവനന്തപുരം സിബിഐ കോടതി ഇന്ന് വിധി പറയും, 17 കൊല്ലങ്ങൾക്ക് ശേഷം

Published : Apr 12, 2022, 09:29 AM ISTUpdated : Apr 12, 2022, 09:33 AM IST
ശ്യാമൾ മണ്ഡൽ കൊലക്കേസ്, തിരുവനന്തപുരം സിബിഐ കോടതി ഇന്ന് വിധി പറയും, 17 കൊല്ലങ്ങൾക്ക് ശേഷം

Synopsis

പണത്തിനുവേണ്ടി വിദ്യാർത്ഥിയായ ആന്തമാൻ സ്വദേശിയായ ശ്യാമളിനെ കുടുംബ സുഹൃത്ത് തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിലെ രണ്ടാം പ്രതിയെ ഇപ്പോഴും പിടികൂടിയിട്ടില്ല.

തിരുവനന്തപുരം: എഞ്ചിനിയറിംഗ് കോളജ് വിദ്യാർത്ഥി ശ്യാമൾ മണ്ഡൽ (Shyamal mandal) വധക്കേസിൽ തിരുവനന്തപുരം സിബിഐ കോടതി (CBI court) ഇന്ന് വിധി പറയും. കൊലപാതകം നടന്ന 17 വർഷത്തിനുശേഷമാണ് വധി പറയുന്നത്. പണത്തിനുവേണ്ടി വിദ്യാർത്ഥിയായ ആന്തമാൻ സ്വദേശിയായ ശ്യാമളിനെ കുടുംബ സുഹൃത്ത് തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിലെ രണ്ടാം പ്രതിയെ ഇപ്പോഴും പിടികൂടിയിട്ടില്ല.

2005 ഒക്ടോബർ 17നാണ് കോവളം വെള്ളാറിൽ ചാക്കിൽ കെട്ടിയ നിലയിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥിയായിരുന്നു ശ്യാമൾ മണ്ഡലിലിന്റെ മൃതദേഹം കണ്ടെത്തിയത്. പണത്തിന് വേണ്ടി കുടുംബ സുഹൃത്ത് മുഹമ്മദലിയും കൂട്ടിപ്രതിയായ ദുർഹ ബഹദബൂറും ചേർന്ന് വിദ്യാർത്ഥിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ഫോർ‍ട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. തുടരന്വേഷണം നടത്തിയ സിബിയുടെ കണ്ടെത്തലും ഇതായിരുന്നു. 

ശ്യാമൾ മണ്ഡലിന്റെ ഫോണ്‍ രേഖകളാണ് നിർണായകമായത്. കുടുംബ സുഹൃത്തായ മുഹമ്മദാലിയാണ് ശ്യാമളിനെ ഹോസ്റ്റലിൽ നിന്നും വിളിച്ചുവരുത്തിയത്. കിഴക്കോട്ടയിൽ നിന്നും ശ്യാമളിനെ മുഹമ്മദാലിയും കൂട്ടാളിയായ ദുർഹ ബഹദൂറും ചേർന്ന് തട്ടികൊണ്ടുപോവുകയായിരുന്നു. ശ്യാമളിന്റെ ഫോണിൽ നിന്നും അച്ഛൻ ബസുദേവ് മണ്ഡലിനെ വിളിച്ച് 20 ലക്ഷം ഇവർ ആവശ്യപ്പെട്ടു. പണവുമായി ബസുദേവ് മണ്ഡൽ ചെന്നൈയിൽ പല സ്ഥലങ്ങളിൽ അലയുന്നതിനിടെയാണ് ശ്യാമളിന്റെ മൃതദേഹം കോവളത്ത് കണ്ടെത്തുന്നത്. ശ്യമളിന്റെ ഫോണ്‍ ചെന്നെയിലെ ഒരു കടയിൽ വിറ്റ ശേഷം മുഹമ്മദാലി ആന്ധമാനിലേക്ക് കടന്നു. ഇവിടെ നിന്നുമാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. 

രണ്ടാം പ്രതിയും ഹോട്ടൽ തൊഴിലാളിയുമായ ദുർഹ ബഹദൂറിനെ പിടികൂാൻ ഇതേ വരെ കഴിഞ്ഞിട്ടില്ല. ബന്ധുദേവ് മണ്ഡൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് 2008ൽ അന്വേഷണം സിബിഐക്ക് കൈമാറുന്നത്. രണ്ടാം പ്രതിക്കെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസിറക്കിയെങ്കിലും കണ്ടെത്താനയില്ല. 2020 ഫ്രബ്രുവരി മുതൽ തുടങ്ങിയ വിചാരണ കൊവിഡ് വ്യാപനം കാരണം മുടങ്ങിയിരുന്നു. 56 സാക്ഷികളെ വിസ്തരിച്ചു. സാഹചര്യ തെളിവുകളാണ് കേസിൽ നിർണായകം. പ്രതി മോഷ്ടിച്ച ശേഷം വിറ്റ ശ്യാമൾ മണ്ഡലിന്റെ മൊബൈലാണ് നിർണായ തെളിവ്. സിബിഐക്ക് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ട് അരുണ്‍ കെ.ആൻറണി ഹാജരായി.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പോറ്റിയെ കേറ്റിയെ പാട്ടിനെതിരായ പരാതി; പ്രാഥമിക അന്വേഷണം നടത്തും, കേസെടുക്കുന്നതില്‍ ആശയക്കുഴപ്പം
'ഗർഭഛിദ്രത്തിന് മരുന്ന് എത്തിച്ചു'; ബലാത്സംഗ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്‍റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും