'സിദ്ധാ‌‌ർഥനെ മരിച്ച നിലയിൽ കണ്ടെത്തിവരെല്ലാം ഹാജരാകണം', ഇന്ന് സമ്പൂർണ സിബിഐ സംഘം പൂക്കോട് കോളേജിലെത്തും

Published : Apr 13, 2024, 01:20 AM IST
'സിദ്ധാ‌‌ർഥനെ മരിച്ച നിലയിൽ കണ്ടെത്തിവരെല്ലാം ഹാജരാകണം', ഇന്ന് സമ്പൂർണ സിബിഐ സംഘം പൂക്കോട് കോളേജിലെത്തും

Synopsis

സി ബി ഐ ഫൊറൻസിക് സംഘമടക്കമുള്ളവരാണ് ഇന്ന് പൂക്കോട് കോളേജിലെത്തുന്നത്

കൽപ്പറ്റ: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർഥി സിദ്ധാർത്ഥന്‍റെ മരണം സംബന്ധിച്ച കേസ് അന്വേഷിക്കുന്ന സി ബി ഐ സംഘത്തിലെ മുഴുവൻ പേരും ഇന്ന് വയനാട്ടിലെത്തും. സി ബി ഐ ഫൊറൻസിക് സംഘമടക്കമുള്ളവരാണ് ഇന്ന് പൂക്കോട് കോളേജിലെത്തുന്നത്. സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയവരെല്ലാം ഇന്ന് ഹാജരാകണമെന്ന് സി ബി ഐ നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 9 മണിക്ക് കോളേജിൽ എത്താനാണ് എല്ലാവർക്കും നിർദേശം നൽകിയിരിക്കുന്നത്. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും കേസിലെ തുടരന്വേഷണം. അതിനിടെ കേസ് കൊച്ചിയിലെ സി ബി ഐ കോടതിയിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സ്റ്റാൻഡിങ് കൗൺസിൽ കൽപ്പറ്റ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

അജ്ഞാത സുഹൃത്തിൻ്റെ ഫോട്ടോ, ജസ്നയുടെ വ്യാഴാഴ്ചകളിലെ രഹസ്യ പ്രാർഥന; അച്ഛൻ്റെ സത്യവാങ്മൂലം സിബിഐ അന്വേഷിക്കുമോ?

അതിനിടെ സിദ്ധാർത്ഥന്റെ മരണം അന്വേഷിക്കാൻ എത്തിയ ദേശീയ മനുഷ്യാവകാശ കമ്മീഷന് അച്ഛൻ ഇന്നലെ മൊഴി കൊടുത്തു. ഇന്നലെ രാവിലെ വൈത്തിരിയിൽ എത്തിയാണ് മൊഴി നൽകിയത്. സി ബി ഐയോട് പറഞ്ഞ കാര്യങ്ങൾ മനുഷ്യാവകാശ കമ്മീഷൻ മുമ്പിലും ആവർത്തിച്ചെന്നാണ് സിദ്ധാർത്ഥന്‍റെ അച്ഛൻ ജയപ്രകാശ് അറിയിച്ചത്. രണ്ടു മണിക്കൂർ നീണ്ടുനിന്നിരുന്നു അച്ഛന്‍രെ മൊഴിയെടുപ്പ്. നേരത്തെ ചൊവ്വാഴ്ച ക്യാമ്പസിൽ എത്തിയ കമ്മീഷൻ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മൊഴിയെടുത്തിരുന്നു.

ഇക്കുറി ഇതാദ്യം, വേനൽ മഴയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു! വരും മണിക്കൂറിൽ 6 ജില്ലകളിൽ ഇടിമിന്നൽ മഴ സാധ്യത

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം
വി സി നിയമന തർക്കത്തില്‍ അനുനയ നീക്കവുമായി സർക്കാർ; നിയമമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറെ നാളെ കാണും