Asianet News MalayalamAsianet News Malayalam

ഇക്കുറി ഇതാദ്യം, വേനൽ മഴയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു! വരും മണിക്കൂറിൽ 6 ജില്ലകളിൽ ഇടിമിന്നൽ മഴ സാധ്യത

കൊടും ചൂട് അനുഭവപ്പെട്ട ഇത്തവണത്തെ വേനൽക്കാലത്ത് ഇന്നാണ് സാമാന്യം മെച്ചപ്പെട്ട മഴ ലഭിച്ചത്. തെക്കൻ കേരളത്തിൽ കാര്യമായ നിലയിൽ ഇന്ന് മഴ അനുഭവപ്പെട്ടു

Next 3 hours heavy rain expected in 6 districts Today april 12 night thunderstorm weather live news
Author
First Published Apr 12, 2024, 8:18 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ മെച്ചപ്പെടുന്നു. കൊടും ചൂട് അനുഭവപ്പെട്ട ഇത്തവണത്തെ വേനൽക്കാലത്ത് ഇന്നാണ് സാമാന്യം മെച്ചപ്പെട്ട മഴ ലഭിച്ചത്. തെക്കൻ കേരളത്തിൽ കാര്യമായ നിലയിൽ ഇന്ന് മഴ അനുഭവപ്പെട്ടു. അതിനിടെ ഇക്കുറി വേനൽക്കാലത്ത് ഇതാദ്യമായി സംസ്ഥാനത്ത് യെല്ലോ മഴ മുന്നറിയിപ്പും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് തുടരുന്നത്. അതേസമയം വരും മണിക്കൂറിൽ 6 ജില്ലകളിൽ ഇടിമിന്നലോടെയുള്ള മഴ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

2 രാജ്യങ്ങളിലേക്ക് യാത്ര വിലക്കി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ അറിയിപ്പ്; ഇസ്രയേലിലും ഇറാനിലും പോകരുത്

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത 5 ദിവസത്തേക്കുള്ള  മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
12-04-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

12.04.2024 മുതൽ 13.04.2024 വരെ: കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios