'സൈലന്‍റ് വാലിയിലെ കാട്ടുതീ മനുഷ്യ നിര്‍മ്മിതം'; വൈൽഡ് ലൈഫ് വാർഡൻ്റെ വെളിപ്പെടുത്തൽ

Published : Mar 16, 2022, 08:36 AM IST
'സൈലന്‍റ് വാലിയിലെ കാട്ടുതീ മനുഷ്യ നിര്‍മ്മിതം'; വൈൽഡ് ലൈഫ് വാർഡൻ്റെ വെളിപ്പെടുത്തൽ

Synopsis

സൈലൻ്റ് വാലി ബഫർ സോണിലെ തീപിടുത്തത്തിൽ വനം മന്ത്രിയും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് വൈൽഡ് ലൈഫ് വാർഡനോടാണ് വനം മന്ത്രി എ കെ ശശീന്ദ്രൻ റിപ്പോർട്ട് ആവശ്യപ്പെട്ടത്.

പാലക്കാട്: സൈലന്‍റ് വാലിയിലെ കാട്ടുതീ മനുഷ്യ നിര്‍മ്മിതമെന്ന് വനംവകുപ്പ്. കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കുമെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന് വിനോദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തീ നിയന്ത്രണവിധേയമായിട്ടുണ്ട്. സ്വയമേവ ഉണ്ടായ തീപിടുത്തമല്ല ഉണ്ടായതെന്നാണ് വൈൽഡ് ലൈഫ് വാർഡൻ പറയുന്നത്. 

തലമുറകൾക്കുള്ള സ്വത്താണ് നശിപ്പിക്കുന്നതെന്നും, വകുപ്പിനോട് വിയോജിക്കുമ്പോഴും കാടു കത്തിക്കരുതെന്നുമാണ് വൈൽഡ് ലൈഫ് വാർഡൻ്റെ ഉപദേശം. തീപ്പിടുത്തതിന് പിന്നിൽ ആരായാലും കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കുമെന്നും സൈലന്‍റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡൻ പറയുന്നു. 

സൈലൻ്റ് വാലി ബഫർ സോണിലെ തീപിടുത്തത്തിൽ വനം മന്ത്രിയും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് വൈൽഡ് ലൈഫ് വാർഡനോടാണ് വനം മന്ത്രി എ കെ ശശീന്ദ്രൻ റിപ്പോർട്ട് ആവശ്യപ്പെട്ടത്. തീ പിടുത്തം മനുഷ്യനിർമ്മിതമെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് റിപ്പോർട്ട് തേടിയത്. 

PREV
click me!

Recommended Stories

'അറിഞ്ഞ് വളർത്തിയവർ മിണ്ടിയില്ല'; രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ മാത്യു കുഴൽനാടൻ; മറ്റൊരാളുടെ പോസ്റ്റ് പങ്കുവെച്ച് പ്രതികരണം
കേരളത്തിലെ വിസി നിയമനത്തിൽ അന്ത്യശാസനവുമായി സുപ്രീം കോടതി, 'സമവായത്തിൽ എത്തണം, ഇല്ലെങ്കിൽ യോഗ്യരായവരെ നേരിട്ട് നിയമിക്കും'