ചെറുതോണി - എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സിനുള്ളിൽ വച്ചാണ് യുവാവ് യുവതിയോട് ലൈംഗികാതിക്രമം നടത്തിയത്. ഇടുക്കി സ്വദേശിയായ യുവതിയാണ് പരാതിക്കാരി.

കൊച്ചി: ഇടപ്പള്ളിയിൽ കെഎസ്ആർടിസി ബസ്സിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ആലപ്പുഴ മാന്നാർ സ്വദേശി സാബുവിനെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ചെറുതോണി - എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സിനുള്ളിൽ വച്ചാണ് ഇയാൾ യുവതിയോട് ലൈംഗികാതിക്രമം നടത്തിയത്. ഇടുക്കി സ്വദേശിയായ യുവതിയാണ് പരാതിക്കാരി.

Add Asianetnews as a Preferred SourcegooglePreferred

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പഠനാവശ്യത്തിനായി വരികയായിരുന്ന യുവതിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. ഉടൻ തന്നെ യുവതി കണ്ടക്ടറോട് വിവരം പറഞ്ഞു. തുടർന്ന് പാലാരിവട്ടം പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. മെഡിക്കൽ പരിശോധനയും നടത്തി.