Pettah murder : മകളുടെ സുഹൃത്തിനെ കുത്തിക്കൊന്ന കേസ്; പ്രതി സൈമണ്‍ ലാലയുടെ ജാമ്യഹര്‍ജി തള്ളി

Published : Feb 08, 2022, 12:35 PM IST
Pettah murder : മകളുടെ സുഹൃത്തിനെ കുത്തിക്കൊന്ന കേസ്; പ്രതി സൈമണ്‍ ലാലയുടെ ജാമ്യഹര്‍ജി തള്ളി

Synopsis

പേട്ട ചായക്കുടി ലൈനിലെ വീട്ടിൽ വച്ചാണ് 19 കാരനായ അനീഷ് ജോർജ്ജിനെ സുഹൃത്തിൻെറ അച്ഛൻ സൈമണ്‍ ലാല ഡിസംബര്‍ 31 ന് കൊലപ്പെടുത്തിയത്. 

തിരുവനന്തപുരം: പേട്ടയിൽ മകളുടെ സുഹൃത്തിനെ വീട്ടിനുള്ളിൽ വച്ച് കുത്തികൊന്ന സൈമണ്‍ ലാലയുടെ (Simon Lala) ജാമ്യഹര്‍ജി (Bail Petition) തള്ളി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യഹര്‍ജി തള്ളിയത്. പേട്ട ചായക്കുടി ലൈനിലെ വീട്ടിൽ വച്ചാണ് 19 കാരനായ അനീഷ് ജോർജ്ജിനെ സുഹൃത്തിൻെറ അച്ഛൻ സൈമണ്‍ ലാല ഡിസംബര്‍ 31 ന് കൊലപ്പെടുത്തിയത്. കള്ളനാണെന്ന് കരുതി അബദ്ധത്തിൽ കുത്തിയെന്നായിരുന്നു സൈമണ്‍ ലാലയുടെ ആദ്യ മൊഴി. 

പിന്നീട് വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ കൃത്യമായ ആസൂത്രത്തോടെയാണ് കൊലപാതകം ചെയ്തതെന്ന് സൈമണ്‍ പൊലീസിനോട് സമ്മതിച്ചു. മകളെ കാണാൻ അനീഷ് ജോർജ്ജ് വീട്ടിലേക്ക് വരുന്നുണ്ടെന്ന വിവരം സൈമണുണ്ടായിരുന്നു. കൊലനടന്നതിന് ദിവസങ്ങള്‍ക്കു മുമ്പേ ജാഗ്രതയോടെ സൈമണ്‍ കാത്തിരുന്നു. അനീഷ് വീട്ടിനുള്ളിൽ പ്രവേശിച്ചിട്ടണ്ടെന്ന് വ്യക്തമായതോടെ കരുതിവച്ചിരുന്ന കത്തിയെടുത്ത് മകളുടെ മുറിയിൽ കയറി കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. കുത്താനുപയോഗിച്ച കത്തി നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പരീക്ഷയ്ക്ക് ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞു, 5ാം ക്ലാസുകാരനെ മർദിച്ച അധ്യാപകനെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്യും
'സംരക്ഷകര്‍ തന്നെ വിനാശകരായി മാറിയ അപൂര്‍വമായ കേസ്'; ശബരിമല സ്വര്‍ണക്കൊള്ളയിൽ എസ്ഐടിക്കെതിരെ ഹൈക്കോടതി, 'പ്രധാന പ്രതികളുടെ അറസ്റ്റിൽ അലംഭാവം'