പൊലീസ് സ്റ്റേഷനില്‍ കേക്ക് മുറിച്ചും ചടങ്ങുകള്‍ ലളിതമാക്കിയും വിവാഹം; കുമ്പളയിലെ സിപിഒ അനീഷിന്‍റെ മാതൃക

Published : Apr 26, 2020, 11:02 PM IST
പൊലീസ് സ്റ്റേഷനില്‍ കേക്ക് മുറിച്ചും ചടങ്ങുകള്‍ ലളിതമാക്കിയും വിവാഹം; കുമ്പളയിലെ സിപിഒ അനീഷിന്‍റെ മാതൃക

Synopsis

എന്നാല്‍ കൊവിഡ് കാലത്ത് മറ്റുള്ളവര്‍ക്ക് മാതൃകയാക്കാവുന്ന രീതിയില്‍ വിവാഹം ക്രമീകരിച്ചതില്‍ നിറഞ്ഞ സന്തോഷത്തിലാണ് ഇരുവരും. 

കാസര്‍കോട്: ആളും ആരവുമില്ലാതെ കുമ്പള കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ അനീഷും കണ്ണൂര്‍  ശ്രീകണ്ഠാപുരം സ്വദേശി ശ്രീജിഷയും കൊവിഡ് കാലത്ത് പുതു ജീവിതത്തിന് തുടക്കമിട്ടു. വിവാഹം നിശ്ചയിക്കുമ്പോള്‍ ഇരുവരും പ്രതീക്ഷിച്ചിരുന്നില്ല ചടങ്ങുകള്‍ ഇത്രയും ലളിതമായിരിക്കുമെന്ന്.

എന്നാല്‍ കൊവിഡ് കാലത്ത് മറ്റുള്ളവര്‍ക്ക് മാതൃകയാക്കാവുന്ന രീതിയില്‍ വിവാഹം ക്രമീകരിച്ചതിന്‍റെ നിറഞ്ഞ സന്തോഷത്തിലാണ് ഇരുവരും. വിവാഹത്തിന് പിന്നാലെ  ദമ്പതികള്‍ക്ക് ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷനില്‍ സഹപ്രവര്‍ത്തകര്‍ സ്നേഹ വിരുന്ന് ക്രമീകരിച്ചത് ഇരട്ടി മധുരമായി. കേക്കുമുറിച്ചും പാട്ടു പാടിയുമായിരുന്നു സഹപ്രവര്‍ത്തകരുടെ സ്‍നേഹം പങ്കുവെക്കല്‍. നടി മഞ്ജുവാര്യര്‍ ഫോണില്‍ വിളിച്ച് ആശംസയറിയിച്ചതും ദമ്പതികള്‍ക്ക് ഇരട്ടി മധുരമായി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം കോർപ്പറേഷനിലടക്കം എൽഡിഎഫും യുഡിഎഫും ഒന്നിക്കുമോ? പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി
സ്വന്തം തട്ടകങ്ങളിലും അടിപതറി ട്വന്റി 20; മറ്റു പാർട്ടികൾ ഐക്യമുന്നണിയായി പ്രവർത്തിച്ചത് തിരിച്ചടിയായെന്ന് നേതൃത്വത്തിന്റെ വിശദീകരണം