ഒറ്റ ദിനം, കെഎസ്ആ‍ർടിസിക്ക് ലഭിച്ചത് 9.29 കോടി രൂപ; ഇത് ഏറ്റവും ഉയർന്ന മൂന്നാമത്തെ ഓപ്പറേഷണൽ റവന്യു, വൻ കുതിപ്പ്

Published : Nov 27, 2025, 08:06 PM IST
KSRTC

Synopsis

കെഎസ്ആർടിസിക്ക് ഓപ്പറേഷണൽ റവന്യൂവിൽ വീണ്ടും മികച്ച നേട്ടം. നവംബർ 24 ന് 9.29 കോടി രൂപ നേടി ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ വരുമാനം സ്വന്തമാക്കി. സമീപഭാവിയിൽ സ്വയംപര്യാപ്തത കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ.

തിരുവനന്തപുരം: ഓപ്പറേഷണൽ റവന്യൂവിൽ കെഎസ്ആർടിസിക്ക് വീണ്ടും മികച്ച നേട്ടം. നവംബർ 24 ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ഓപ്പറേഷണൽ റവന്യുയായ 9.29 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്. സെപ്റ്റംബര്‍ എട്ടിന് ലഭിച്ച 10.19 കോടി രൂപയാണ് ഒന്നാമത്. രണ്ടാമത് 9.41 കോടി രൂപ ഒക്ടോബർ ആറിന് ലഭിച്ചതാണ്. അസാധ്യമെന്ന് കരുതുന്നതെന്തും കൂട്ടായ പരിശ്രമത്തിലൂടെ നേടാനാകുമെന്ന് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. പി എസ് പ്രമോജ് ശങ്കര്‍ പറഞ്ഞു.

വളരെ പ്രതികൂല കാലാവസ്ഥയിലും ഒത്തൊരുമയോടെ മികച്ച രീതിയിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെയും സൂപ്പർവൈസർമാരുടെയും ഓഫീസർമാരുടെയും പ്രവർത്തനങ്ങൾക്കൊപ്പം നിലവിലെ എല്ലാ സർവീസുകളും ഓപ്പറേറ്റ് ചെയ്യുന്നതിനായി യൂണിറ്റുകളിൽ നടക്കുന്ന കൂട്ടായ കഠിനപ്രയത്നവും ഈ വലിയ നേട്ടത്തിന് കാരണമായിട്ടുണ്ട്.

പരമാവധി ജീവനക്കാരെ നിയോഗിച്ചും ഓഫ് റോഡ് കുറച്ചും കൃത്യമായ ഷെഡ്യൂൾ പ്ലാനിംഗ് നടത്തിയും ഓൺലൈൻ റിസർവേഷൻ, പാസഞ്ചർ ഇൻഫർമേഷൻ തുടങ്ങി എല്ലാ മേഖലയിലും കാലാനുസൃതമായ, ഗുണകരമായ മാറ്റങ്ങൾ വരുത്തിയും ആധുനിക സൗകര്യങ്ങളോടുകൂടിയ ആകർഷകമായ ബസ്സുകൾ ഉപയോഗിച്ച് സർവിസുകൾ ആരംഭിച്ചും കെഎസ്ആർടിസി മുന്നേറുകയാണ്.

ഇത്തരത്തിൽ മികച്ച രീതിയിലുള്ള ഒത്തൊരുമയോടെയുള്ള പ്രവർത്തനത്തിലൂടെ സമീപഭാവിയിൽത്തന്നെ കെഎസ്ആർടിസിക്ക് സ്വയംപര്യാപ്ത സ്ഥാപനമായി മാറാനാകും എന്ന് പ്രതീക്ഷിക്കുന്നു. ഇതിന് വേണ്ടി മാതൃകാപരമായി പ്രവർത്തിക്കുന്ന എല്ലാ പ്രിയപ്പെട്ട ജീവനക്കാരെയും സൂപ്പർവൈസർമാരെയും ഓഫീസർമാരെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മാറ്റമില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ്-തിരുവനന്തപുരം വിമാനം റദ്ദാക്കി,പിതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവർ പോലും ദുരിതത്തിൽ, പ്രതിഷേധം
സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്