ഇന്ന് വൈകുന്നേരം 4 മണി മുതൽ 3 വട്ടം 30 സെക്കന്റ് സൈറൺ , 4.28ന് വീണ്ടും സുരക്ഷിത സൈറൺ; അറിയിപ്പ് ഇങ്ങനെ

Published : May 07, 2025, 01:53 PM IST
ഇന്ന് വൈകുന്നേരം 4 മണി മുതൽ  3 വട്ടം 30 സെക്കന്റ് സൈറൺ , 4.28ന് വീണ്ടും സുരക്ഷിത സൈറൺ; അറിയിപ്പ് ഇങ്ങനെ

Synopsis

സൈറൺ ശബ്ദം കേൽക്കുന്ന ഇടങ്ങളിലും, കേൾക്കാത്ത ഇടങ്ങളിലും 4.02നും, 4.29നും ഇടയിൽ ആണ് മോക്ക്ഡ്രിൽ നടത്തേണ്ടതെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പിൽ വ്യക്തമാക്കി.

തിരുവനന്തപുരം:  കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമുള്ള സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ കേരളത്തിൽ 14 ജില്ലകളിലും എല്ലാ സ്ഥലങ്ങളിലും ഇന്ന് വൈകുന്നേരം നടക്കുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. വൈകുന്നേരം നാല് മണിക്കാണ് മോക് ഡ്രിൽ ആരംഭിക്കുന്നത്. നാല് മണി മുതൽ 30 സെക്കൻഡ് അലേർട്ട് സൈറൺ മൂന്ന് വട്ടം നീട്ടി ശബ്ദിക്കും. സൈറൺ ശബ്ദം കേൽക്കുന്ന ഇടങ്ങളിലും, കേൾക്കാത്ത ഇടങ്ങളിലും 4.02നും, 4.29നും ഇടയിൽ ആണ് മോക്ക്ഡ്രിൽ നടത്തേണ്ടതെന്ന് അറിയിപ്പിൽ വ്യക്തമാക്കി.

 കേന്ദ്ര നിർദേശം അനുസരിച്ച് സൈറൺ ഇല്ലാത്ത ഇടങ്ങളിൽ ആരാധനാലയങ്ങളിലെ അനൗൺസ്മെന്റ് സംവിധാനങ്ങൾ ഉപയോഗിച്ച് പൊതുജനങ്ങളെ അലർട്ട് ചെയ്യുന്നത് പരിഗണിക്കാമെന്നാണ് നി‍ർദേശം.  4.28 മുതൽ സുരക്ഷിതം എന്ന സൈറൺ 30 സെക്കൻഡ് മുഴങ്ങും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരിട്ടാണ് സൈറണുകൾ പ്രവർത്തിപ്പിക്കുന്നത്. അതേസമയം മോക്ക് ഡ്രില്ലിൽ ജീവന് അപകടം ഉണ്ടാക്കുന്ന തരത്തിൽ നടപടികൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്തുണം.

മാധ്യമങ്ങൾ എല്ലാ ജില്ലയിലേയും സൈറണുകൾ പ്രാദേശികമായി ലൈവ് ടെലികാസ്റ്റ് ചെയ്യണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അഭ്യർത്ഥിച്ചു. ഇന്ന് വൈകുന്നേരം നാല് മണിക്കും, 4.30നും ഇടയിൽ സ്പെഷ്യൽ ക്ലാസ്, ട്യൂഷൻ സെൻറർ, കായിക വിനോദ ക്ലാസുകൾ എന്നിവയിൽ പഠിക്കുന്ന കുട്ടികൾ അതാത് സ്ഥാപനങ്ങൾക്ക് ഉള്ളിൽ തന്നെ തുടരണം എന്ന് അഭ്യർഥിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വൻ തുക കുടിശ്ശിക; പൊതുമേഖല സ്ഥാപനത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി
'ഇത്തരം സങ്കുചിത മനോഭാവങ്ങളെ വച്ചുപൊറുപ്പിക്കാൻ സർക്കാർ തയ്യാറല്ല, വിദ്യാലയങ്ങൾ അക്ഷരങ്ങൾ പഠിക്കാൻ മാത്രമുള്ള ഇടങ്ങളല്ല'; വി ശിവൻകുട്ടി