'സ്റ്റുപ്പിഡ്' എന്ന് വിളിച്ചു, ബുദ്ധിമുട്ട് മനസിലാക്കാൻ ശ്രമിച്ചില്ല', ജോസഫൈനെതിരെ  സിസ്റ്റർ ലൂസി

By Web TeamFirst Published Jun 26, 2021, 4:32 PM IST
Highlights

ഇനിയെങ്കിലും വനിതാ കമ്മീഷൻ അധ്യക്ഷയെ തെരഞ്ഞെടുക്കുമ്പോൾ സ്ത്രീകളോട് മാന്യമായി പെരുമാറുന്ന വരെയാണ് പരിഗണിക്കേണ്ടതെന്നും ലൂസി കളപ്പുര 

കൽപ്പറ്റ: വനിതാ കമ്മീഷൻ മുൻ അധ്യക്ഷ എംസി ജോസഫൈനെതിരെ വിമർശനവുമായി സിസ്റ്റർ ലൂസി കളപ്പുര. തന്റെ ബുദ്ധിമുട്ട് മനസ്സിലാക്കാൻ ഒരിക്കലും ജോസഫൈൻ തയ്യാറായിട്ടില്ലെന്ന് ലൂസി കളപ്പുര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തന്നെ സ്റ്റുപ്പിഡ് എന്ന് വിളിക്കുന്ന സാഹചര്യം വരെ ഉണ്ടായി. വനിതാ കമ്മീഷൻ അധ്യക്ഷ എന്ന നിലയിൽ സ്ത്രീകളുടെ പരാതികൾ കേൾക്കാനല്ല അവർ സമയം കണ്ടെത്തിയത്.

വനിതാ കമ്മീഷൻ അധ്യക്ഷയെന്നത്  ഉന്നതപദവി അല്ല ഉത്തരവാദിത്വമാണ് എന്ന ബോധ്യം അവർക്ക് ഉണ്ടായിരുന്നില്ലെന്ന് വിമർശിച്ച സിസ്റ്റർ. ഇനിയെങ്കിലും വനിതാ കമ്മീഷൻ അധ്യക്ഷയെ തെരഞ്ഞെടുക്കുമ്പോൾ സ്ത്രീകളോട് മാന്യമായി പെരുമാറുന്ന വരെയാണ് പരിഗണിക്കേണ്ടതെന്നും കൂട്ടിച്ചേർത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!