സ്വപ്ന സുരേഷിന് പിന്നിൽ ബിജെപിയെന്ന് പകൽ പോലെ വ്യക്തം: സീതാറാം യെച്ചൂരി

Published : Jun 14, 2022, 05:28 PM IST
സ്വപ്ന സുരേഷിന് പിന്നിൽ ബിജെപിയെന്ന് പകൽ പോലെ വ്യക്തം: സീതാറാം യെച്ചൂരി

Synopsis

അതിനിടെ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് നേരെ ഉയർന്ന ആരോപണങ്ങളെ നേരിടാൻ എൽഡിഎഫ് ഇറങ്ങുന്നു. ഇന്ന് തിരുവനന്തപുരത്ത് എകെജി സെൻ്ററിൽ ചേർന്ന എൽഡിഎഫ് യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്


തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻ്റെ  (Swapna Suresh)ആരോപണത്തിന് പിന്നിൽ ബിജെപിയാണെന്ന് പകൽ പോലെ വ്യക്തമാണെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (Sitaram yechury). കറുപ്പ് നിറമുള്ള മാസ്‌കോ, വസ്ത്രങ്ങളോ ധരിക്കുന്നവരെ തടയാൻ പോലീസിന് കേരള സർക്കാർ നിർദേശം നൽകിയിട്ടില്ല. ഇതേക്കുറിച്ച് പ്രചരിക്കുന്നത് തെറ്റായ വാർത്തകളാണെന്നും അദ്ദേഹം വിശദീകരിച്ചു. രാജ്യത്തെ ബിജെപി ഇതര സർക്കാരുകളെ ദുർബലപ്പെടുത്താൻ കേന്ദ്ര ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗിക്കുകയാണ്. സിൽവർ ലൈൻ കേന്ദ്ര സംസ്ഥാന സംയുക്തമായ സംരംഭമാണെന്നും കേന്ദ്രസർക്കാരിൽ നിന്നും അനുമതി ലഭിക്കുന്ന മുറക്ക് പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

കലുഷിതം കേരളം: പ്രതിഷേധം, അക്രമം സംഘർഷം; കന്റോൺമെന്റ് ഹൗസിൽ ചാടിക്കടന്ന് ഡിവൈഎഫ്ഐ

അതിനിടെ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് നേരെ ഉയർന്ന ആരോപണങ്ങളെ നേരിടാൻ എൽഡിഎഫ് ഇറങ്ങുന്നു. ഇന്ന് തിരുവനന്തപുരത്ത് എകെജി സെൻ്ററിൽ ചേർന്ന എൽഡിഎഫ് യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. യോഗത്തിൽ വിമാനത്തിന് അകത്തുണ്ടായ സംഘർഷത്തെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു. തനിക്ക് നേരെ വന്നവരെ തടയാൻ ഇപി ജയരാജൻ പ്രതിരോധം തീർക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി ഇടത് നേതാക്കളോട് വിശദീകരിച്ചു. 

ഷാജ് കിരണിനും ഇബ്രാഹിമിനും മുൻകൂർ ജാമ്യമില്ല; അപേക്ഷ കോടതി തള്ളി

സ്വർണക്കടത്ത് കേസിലെ പുതിയ നീക്കങ്ങളിൽ പാർട്ടിയുടേയും മുന്നണിയുടേയും നിലപാട് ജനങ്ങളോട് വിശദീകരിക്കാനാണ് എൽഡിഎഫ് തീരുമാനം. ഇതിനായി ഈ മാസം 21 മുതൽ രാഷ്ട്രീയവിശദീകരണ യോഗങ്ങൾ വിളിച്ചു ചേർക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇതിനായി രാഷ്ട്രീയ വിശദീകരണ യോഗങ്ങളും റാലികളും വിളിച്ചു ചേർക്കും. 

PREV
click me!

Recommended Stories

ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും
'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ