അട്ടപ്പാടി ഒറ്റപ്പെട്ട അവസ്ഥയില്‍; രക്ഷാപ്രവര്‍ത്തകര്‍ക്കും എത്താനാകുന്നില്ല

By Web TeamFirst Published Aug 10, 2019, 9:01 AM IST
Highlights

വണ്ണാന്തറയിലെ കോൺക്രീറ്റ് പാലം തകർന്നതോടെ മൂന്ന് ഊരുകളിലെ ജനങ്ങൾ ഒറ്റപ്പെട്ടിരിക്കുകയാണ്. രക്ഷാപ്രവർത്തകർക്കും ഇവിടേക്ക് എത്താൻ കഴിയുന്നില്ല

പാലക്കാട്: അട്ടപ്പാടിയിൽ ഊരുകൾ തമ്മിൽ ബന്ധിപ്പിച്ചിരുന്ന പല പാലങ്ങളും തകർന്നു. വണ്ണാന്തറയിലെ കോൺക്രീറ്റ് പാലം തകർന്നതോടെ മൂന്ന് ഊരുകളിലെ ജനങ്ങൾ ഒറ്റപ്പെട്ടിരിക്കുകയാണ്. രക്ഷാപ്രവർത്തകർക്കും ഇവിടേക്ക് എത്താൻ കഴിയുന്നില്ല. ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ പ്രളയസമാനമാണ് പാലക്കാട് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും.

അട്ടപ്പാടി പൂര്‍ണ്ണമായും ഒറ്റെപ്പെട്ട അവസ്ഥയാണ്. എന്താണവിടെ സംഭവിക്കുന്നത് എന്ന് പോലും അറിയാത്ത അവസ്ഥയാണ് അട്ടപ്പാടിയിലുള്ളത്. പല്ലശനയിലും അനങ്ങൻ മലയിലും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. മണ്ണാര്‍കാട് കരിമ്പ മേഖലയിലും ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്.  

നെല്ലിയാമ്പതിയിലും ഉരുളുപൊട്ടിയിട്ടുണ്ട്. വൈദ്യുതി ബന്ധം പൂര്‍ണ്ണമായും നിലച്ച അവസ്ഥയാണ് അവസ്ഥിയാണിപ്പോൾ പാലക്കാട്ട് ഉള്ളത്. മഴ ശക്തിപ്പെടുന്ന അവസ്ഥയാണ് ഇപ്പോഴുമുള്ളത്.
 

click me!