ഒളിവിൽ പോകാനും മുൻകൂർ ജാമ്യമെടുക്കാനും പറഞ്ഞത് ശിവശങ്കർ: സ്വപ്ന

Published : Feb 05, 2022, 07:26 AM IST
ഒളിവിൽ പോകാനും മുൻകൂർ ജാമ്യമെടുക്കാനും പറഞ്ഞത് ശിവശങ്കർ: സ്വപ്ന

Synopsis

ഒന്നേകാൽ വർഷം  ജയിലിൽ കിടന്നപ്പോഴത്തെ വേദനയേക്കാൾ വലുതാണ് ശിവശങ്കർ തന്നെ തള്ളിപ്പറഞ്ഞതിന്റെ വേദനയെന്നും സ്വപ്ന

തിരുവനന്തപുരം: ആത്മകഥയിലെ ശിവശങ്കറിന്റെ വാദങ്ങൾ പച്ചക്കള്ളമെന്ന് സ്വപ്ന സുരേഷ്. സ്വർണക്കടത്ത് കേസിൽ പെട്ടതോടെ ഒളിവിൽ പോകാൻ നിർദ്ദേശിച്ചതും മുൻകൂർ ജാമ്യമെടുക്കാൻ ആവശ്യപ്പെട്ടതും ശിവശങ്കറാണ്. ഊട്ടിയിലെ കുതിരയെപ്പോലെയാണ് താൻ. എല്ലാ നിർദ്ദേശങ്ങളും തന്ന് നയിക്കാൻ ആളുണ്ടായിരുന്നു. താനവരെ കണ്ണടച്ച് പിന്താങ്ങി. വശങ്ങളിലെ കാഴ്ചകൾ മറയ്ക്കപ്പെട്ട നിലയിലായിരുന്നു. ശിവശങ്കർ അടക്കമുള്ളവർ പറഞ്ഞത് അനുസരിക്കുക മാത്രമായിരുന്നു ചെയ്തിരുന്നതെന്നും അവഞ പറഞ്ഞു.

ബാങ്ക്  ലോക്കറിൽ ഉണ്ടായിരുന്നതെല്ലാം കമ്മീഷൻ പണമായിരുന്നു. ലോക്കർ ആരുടേതെന്ന് ലോകം മനസിലാക്കട്ടെ. ഒന്നേകാൽ വർഷം  ജയിലിൽ കിടന്നപ്പോഴത്തെ വേദനയേക്കാൾ വലുതാണ് ശിവശങ്കർ തന്നെ തള്ളിപ്പറഞ്ഞതിന്റെ വേദനയെന്നും സ്വപ്ന. തന്റെ ജീവിതത്തിൽ എല്ലാം ശിവശങ്കർ ആയിരുന്നു.

സ്വർണക്കടത്തുകേസിൽ ശിവശങ്കറിന്റെ വാദങ്ങൾ പച്ചക്കള്ളമെന്ന് സ്വപ്ന കുറ്റപ്പെടുത്തി. ലോക്കറിൽ ഉണ്ടായിരുന്നതെല്ലാം കമ്മീഷൻ പണമായിരുന്നുവെന്ന് സ്വപ്ന സുരേഷ്. ലോക്കർ ആരുടേതെന്ന് ലോകം മനസിലാക്കട്ടെ. ഒന്നേകാൽ വർഷം  ജയിലിൽ കിടന്നപ്പോഴത്തെ വേദനയേക്കാൾ വലുതാണ് ശിവശങ്കർ തന്നെ തള്ളിപ്പറഞ്ഞതിന്റെ വേദനയെന്നും സ്വപ്ന. തന്റെ ജീവിതത്തിൽ എല്ലാം ശിവശങ്കർ ആയിരുന്നു.

കേരളത്തെ പിടിച്ചുലയ്ക്കുന്ന വമ്പൻ വെളിപ്പെടുത്തലുകളുമായി പ്രതി സ്വപ്ന സുരേഷ്. സ്വർണക്കടത്ത് കേസ് അന്വേഷണത്തിലേക്ക് എൻഐഎ എത്തിയതിന് പിന്നിൽ എം ശിവശങ്കറിന്റെ മാസ്റ്റർ ബ്രെയിൻ ആണെന്ന് വിശ്വസനീയ  ന്ദ്രങ്ങളിൽ നിന്ന് താൻ അറിഞ്ഞതായി സ്വപ്ന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നയതന്ത്ര ബാഗ് വിട്ടു കിട്ടാൻ ഇടപെട്ടില്ലെന്ന ശിവ ശങ്കറിന്റെ പുസ്തകത്തിലെ വാദം തെറ്റാണ്. ബാഗിൽ എന്തായിരുന്നുവെന്ന് ശിവ ശങ്കറിന് അറിയാമായിരുന്നെന്നും സ്വപ്ന വെളിപ്പെടുത്തി. കേരളത്തെ പിടിച്ചുലച്ച സ്വർണ്ണക്കടത്ത് കേസ് കൊടുങ്കാറ്റിന് ശേഷം പ്രതി സ്വപ്ന സുരേഷ് ഇതാദ്യമായി എല്ലാം തുറന്നു പറഞ്ഞപ്പോൾ, കേരളം കേട്ടത് ഞെട്ടിക്കുന്ന ആരോപണങ്ങളാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എഴുതിയ പുസ്തകത്തിലെ പരാമർശങ്ങൾ ഓരോന്നായി സ്വപ്ന തള്ളുന്നു.

തന്നെ നിശ്ശബ്ദയാക്കി ജയിലിൽ അടയ്ക്കാനായാണ് സ്വർണ്ണക്കടത്ത് കേസ് അന്വേഷണത്തിലേക്ക് എൻഐഎയെ കൊണ്ടുവന്നത്. ഇത്. ശിവ ശങ്കറിന്റെ മാസ്റ്റർ ബ്രെയിൻ എന്നാണു വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് അറിഞ്ഞത്. തനിക്ക് അറിയാവുന്നതെല്ലാം ശിവശങ്കറിനും അറിയാമായിരുന്നുവെന്നും നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ ഇടപെട്ടില്ലെന്ന ശിവശങ്കറിന്റെ വാദം തെറ്റാണെന്നും അവർ പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലുവ സ്റ്റേഷനിൽ അവകാശികളില്ലാതെ പുൽപ്പായക്കെട്ട്, സംശയം തോന്നി നോക്കിയപ്പോൾ രഹസ്യ അറയിൽ കഞ്ചാവ്; പിടിച്ചത് 17 കിലോ
ശ്രീനിവാസന് വിട; മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി, കാലത്തിനു മുന്‍പേ നടന്നയാളെന്ന് പ്രതിപക്ഷ നേതാവ്