കൊക്കയ്ൻ, മെത്താംഫിറ്റമിൻ, ക‌ഞ്ചാവ് അടക്കം ലഹരി വസ്തുക്കളുമായി വനിതയടക്കം 6 പേര്‍ കൊച്ചിയിൽ പിടിയിൽ

Published : May 18, 2024, 12:02 PM ISTUpdated : May 18, 2024, 12:08 PM IST
കൊക്കയ്ൻ, മെത്താംഫിറ്റമിൻ, ക‌ഞ്ചാവ് അടക്കം ലഹരി വസ്തുക്കളുമായി വനിതയടക്കം 6 പേര്‍ കൊച്ചിയിൽ പിടിയിൽ

Synopsis

എളമക്കരയിൽ ഒരു ലോഡ്‌ജിൽ നടത്തിയ റെയ്‌ഡിലാണ് ആറ് പേരെയും ലഹരി വസ്തുക്കളുമായി പിടികൂടിയത്

കൊച്ചി: എളമക്കരയിലെ ലഹരി മരുന്നുമായി യുവതിയടക്കം ആറ് പേരെ പൊലീസ് പിടികൂടി. ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് വിൽപ്പന നടത്തുകയായിരുന്നു. കൊക്കയ്ൻ, മെത്താംഫിറ്റമിൻ , ക‌ഞ്ചാവ് അടക്കമുളളവയാണ് ഇവരിൽ നിന്ന് പിടികൂടിയത്. എളമക്കരയിലെ ലോ‍ഡ്ജിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ അറസ്റ്റിലായത്. പിടിയിലായവരിൽ ചിലർ മുൻപ് സമാന കേസുകളിൽ അറസ്റ്റിലായവരാണെന്ന് പൊലീസ് പറയുന്നു. 

പാലക്കാട്, ഇടുക്കി ജില്ലകളിൽ നിന്നുള്ളവരാണ് പിടിയിലായ പ്രതികൾ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലോഡ്‌ജിൽ പരിശോധന നടത്തിയത്. സ്വന്തം ഉപയോഗത്തിനും വിൽപ്പനയ്ക്കുമായാണ് ലഹരി ഇവര്‍ എത്തിച്ചത്. ചെറിയ അളവിലുള്ളതാണ് പിടിച്ചെടുത്ത ലഹരിയെന്നാണ് വിവരം. പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്യും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

നീതി പുലരുമോ? ദിലീപ് കോടതിയിൽ, മാധ്യമങ്ങളോട് പ്രതികരിച്ചില്ല, പള്‍സര്‍ സുനിയടക്കമുള്ള പ്രതികളും എത്തി, നടിയെ ആക്രമിച്ച കേസിൽ വിധി ഉടൻ
നടിയെ ആക്രമിച്ച കേസ്: പ്രതികൾ, ചുമത്തിയ കുറ്റം, ലഭിക്കാവുന്ന പരമാവധി ശിക്ഷ; അറിയേണ്ടതെല്ലാം