
വയനാട്: മുത്തങ്ങയില്‍ നിന്ന് ആറ് കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. തിരൂര്‍ സ്വദേശികളായ സനല്‍, സുനീഷ് എന്നിവരെയാണ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയാണ് ഇരുവരും പിടിയിലായത്. കഞ്ചാവ് കാറില്‍ കടത്തുകയായിരുന്നു. സംസ്ഥാനത്ത് ലഹരി മരുന്ന് ഉപയോഗം വര്‍ദ്ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.
ലഹരി മരുന്ന് മാഫിയകൾക്കും ഗുണ്ടകൾക്കുമെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ ഒരു ഡിവിഷനിൽ ദിവസവും 250 ഗ്രാം കഞ്ചാവെങ്കിലും പിടികൂടണമെന്ന് എക്സൈസ് കമ്മീഷണറുടെ നിർദ്ദേശം നിലവിലുണ്ട്. എക്സൈസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലാണ് ഋഷിരാജ് സിംഗിന്റെ നിർദ്ദേശം. കഞ്ചാവിന്റെ ഉപയോഗം കൂടുന്ന സാഹചര്യത്തിലാണ് നിർദ്ദേശം. ചില ഡിവിഷനുകളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സജീവമായി നടക്കാത്ത സാഹചര്യത്തിൽ കൂടിയാണ് നിർദ്ദേശമെന്നാണ് സൂചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam