സിന്ധുവിനെതിരെ 6 കുടുംബങ്ങൾ കൂടി പരാതി നൽകി, 'വസ്തു പണയം വെച്ചാൽ കൂടുതൽ പണം', വിഴിഞ്ഞം സ്വർണപ്പണയ തട്ടിപ്പിൽ സിന്ധുവിന്റെ ശബ്ദരേഖ പുറത്ത്

Published : Jul 07, 2026, 08:53 AM IST
vizhinjam gold fraud

Synopsis

വായ്പ തിരിച്ചടയ്ക്കാൻ കഴിയാതിരുന്ന സാധാരണക്കാരെ കണ്ടെത്തി വലയിലാക്കുകയാണ് ചെയ്തത്. പരാതിക്കാർക്ക് പലർക്കും സ്വർണ്ണം പണയം വെച്ചതിന്റെ രേഖകൾ കണ്ടെത്താൻ കഴിയാത്തത് തിരിച്ചടിയാകുന്നുണ്ട്. 

തിരുവനന്തപുരം: വിഴിഞ്ഞം സ്വർണപ്പണയ തട്ടിപ്പിൽ പ്രതിയായ സിന്ധുവിനെതിരെ 6 കുടുംബങ്ങൾ കൂടി പരാതി നൽകി. സിന്ധു നേരത്തെ മൂന്നു കേസുകളിൽ പ്രതിയെന്നും പൊലീസ് വ്യക്തമാക്കി. സിന്ധുവിനെ അടുത്തദിവസം കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും. അതേ സമയം സ്വർണ്ണം പണയം വെച്ചവർക്ക് കുറഞ്ഞ പലിശയ്ക്ക് കൂടുതൽ വായ്പ വാഗ്ദാനം ചെയ്യുന്ന സിന്ധുവിന്റെ ശബ്ദരേഖ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. തിരുവനന്തപുരം നഗരത്തിലെ ധനകാര്യ സ്ഥാപനങ്ങളിൽ ഈടു വച്ചാൽ കൂടുതൽ പണം ലഭിക്കുമെന്ന് സിന്ധു പറയുന്നത് ശബ്ദരേഖയിൽ വ്യക്തമാണ്. വസ്തു പണയം വെച്ചാൽ കൂടുതൽ പണം നൽകാമെന്നും വിശ്വസിപ്പിച്ചു. സ്വർണാഭരണങ്ങളുടെ ഉടമകളുടെ പേര് ഒഴിവാക്കിയാണ് ഇടപാട് നടത്തിയത്. പല ധനകാര്യ സ്ഥാപനങ്ങളുമായും സിന്ധുവിന് ബന്ധമുണ്ട്. വായ്പ തിരിച്ചടയ്ക്കാൻ കഴിയാതിരുന്ന സാധാരണക്കാരെ കണ്ടെത്തി വലയിലാക്കുകയാണ് ചെയ്തത്. പരാതിക്കാർക്ക് പലർക്കും സ്വർണ്ണം പണയം വെച്ചതിന്റെ രേഖകൾ കണ്ടെത്താൻ കഴിയാത്തത് തിരിച്ചടിയാകുന്നുണ്ട്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും ഇത്ര ശമ്പളമില്ല, പിഎസ്‍സി ചെയർമാനും അംഗങ്ങൾക്കുമുള്ള അതിഭീമമായ ശമ്പളം വെട്ടിക്കുറയ്ക്കണം; ചെറിയാൻ ഫിലിപ്പ്
ജവാൻ റം ഉത്പാദനം നിർത്തിവെച്ച വിവാദം; നികുതി, എക്സൈസ് വകുപ്പുകളിലെ 4 ഉദ്യോഗസ്ഥരുടെ സമിതി അന്വേഷിക്കും