പ്രധാനമന്ത്രിയേക്കാളും മുഖ്യമന്ത്രിക്കേക്കാളും ഉയർന്ന ശമ്പളമാണ് പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും ലഭിക്കുന്നതെന്നും, പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കാൻ യോഗ്യരായവരെ നിയമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും നൽകി വരുന്ന അതിഭീമമായ ശമ്പളം വെട്ടിക്കുറയ്ക്കാൽ സർക്കാർ തയാറാവണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഇന്ത്യയുടെ പ്രധാനമന്ത്രി, കേരളത്തിന്റെ മുഖ്യമന്ത്രി എന്നിവരേക്കാൾ ഉയർന്ന ശമ്പളമാണ് പിഎസ്‌സി അംഗങ്ങൾക്ക് നൽകുന്നത്. 2025ലെ ശമ്പള പരിഷ്ക്കരണം പ്രകാരം പിഎസ്‌സി ചെയർമാനു 4.10 ലക്ഷം രൂപയും അംഗങ്ങൾക്ക് 4 ലക്ഷം രൂപയുമാണ് മൊത്ത ശമ്പളം. പ്രധാനമന്ത്രിയ്ക്ക് 2.80 ലക്ഷം രൂപയും മുഖ്യമന്ത്രിക്ക് 1.85 ലക്ഷം രൂപയും മാത്രമാണ് ശമ്പളമെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചെറിയാൻ ഫിലിപ്പിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

പി. എസ്. സി ചെയർമാനും അംഗങ്ങൾക്കും നൽകി വരുന്ന അതിഭീമമായ ശമ്പളം വെട്ടിക്കുറയ്ക്കാൽ സർക്കാർ തയ്യാറാവണം. ഇന്ത്യ പ്രധാനമന്ത്രി, കേരളം മുഖ്യമന്ത്രി എന്നിവരേക്കാൾ ഉയർന്ന ശമ്പളമാണ് പി.എസ്.സി അംഗങ്ങൾക്ക്. 2025ലെ ശമ്പള പരിഷ്ക്കരണ പ്രകാരം പി.എസ്.സി ചെയർമാന് 4.10 ലക്ഷം രൂപയും അംഗങ്ങൾക്ക് 4 ലക്ഷം രൂപയുമാണ് മൊത്ത ശമ്പളം. പ്രധാനമന്ത്രിയ്ക്ക് 2.80 ലക്ഷം രൂപയും മുഖ്യമന്ത്രിക്ക് 1.85 ലക്ഷം രൂപയും മാത്രമാണ് ശമ്പളം.പി.എസ്.സിയുടെ വിശ്വാസ്യത വീണ്ടെടുക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണം. നീതിബോധവും അർഹതയും യോഗ്യതയും ഉള്ള കളങ്കരഹിതരെയാണ് പി.എസ്.സി യുടെ ഉന്നതസ്ഥാനങ്ങളിൽ നിയമിക്കേണ്ടത്.