മണ്ണാർക്കാട് കോളജിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് തല്ലുകൂടിയ സംഭവം, 6 വിദ്യാര്‍ത്ഥികള്‍ക്ക് സസ്‍പെന്‍ഷന്‍

Published : Oct 13, 2022, 08:24 PM ISTUpdated : Oct 16, 2022, 06:51 PM IST
മണ്ണാർക്കാട് കോളജിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് തല്ലുകൂടിയ സംഭവം, 6 വിദ്യാര്‍ത്ഥികള്‍ക്ക് സസ്‍പെന്‍ഷന്‍

Synopsis

സംഭവത്തില്‍ മൂന്നാം വർഷ ബിരുദ വിദ്യാർഥി മലപ്പുറം പാങ്ങ്  സ്വദേശി മുഹമ്മദ് ഷാഹിറിനെ മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

പാലക്കാട്: മണ്ണാർക്കാട് എം ഇ എസ് കല്ലടി കോളജിൽ വിദ്യാർഥികൾ ചേരി തിരിഞ്ഞ്  തല്ലുകൂടിയ സംഭവത്തില്‍ 6 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. ഫൈനലിയർ ബിരുദ വിദ്യാർത്ഥികളായ ആറുപേരെ സസ്പെൻ്റ് ചെയ്തതായി കോളേജ് പ്രിൻസിപ്പൽ വി എ ഹസീന അറിയിച്ചു. സംഭവത്തില്‍ മൂന്നാം വർഷ ബിരുദ വിദ്യാർഥി മലപ്പുറം പാങ്ങ്  സ്വദേശി മുഹമ്മദ് ഷാഹിറിനെ മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കോളേജിലെ ഗ്യാങ്ങുകള്‍ തമ്മിലുള്ള തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇന്നലെയുണ്ടായ  സംഘട്ടനത്തിൽ കല്ലുകൊണ്ട് അടിയേറ്റ അലനല്ലൂർ പട്ടാണിതൊടി സഫ്വാന് (19) തലയ്ക്കു സാരമായി പരുക്കേറ്റിരുന്നു. അറസ്റ്റിലായ മുഹമ്മദ് ഷാഹിറിനും പരുക്കുണ്ട്. 

അതേസമയം പാലക്കാട് വിക്ടോറിയ കോളേജിൽ അധ്യാപകനെ വിദ്യാർത്ഥികൾ ക്ലാസിൽ തടഞ്ഞുവെച്ചു. ഭിന്നശേഷിക്കാരനായ വിദ്യാർത്ഥി ഹാജർ പരിശോധിക്കാൻ വന്നപ്പോൾ, ആക്ഷേപിച്ചു എന്ന് പറഞ്ഞായിരുന്നു വിദ്യാർത്ഥികളുടെ നടപടി. ബി.കോം വിഭാഗത്തിലെ അധ്യാപകൻ ഡോ. ബിനു കുര്യനെതിരെയായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം. ഉച്ചയ്ക്ക് ശേഷം ചേരുന്ന കൌൺസിലിൽ വിഷയം ചർച്ച ചെയ്യാം എന്നു പറഞ്ഞതോടെ, വിദ്യാർത്ഥികൾ അധ്യാപകനെ പുറത്തുവിട്ടു.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം