
കൊച്ചി: തിരുവനന്തപുരം മെട്രോ നടപടികളിൽ മെല്ലെപ്പോക്ക്. കൊച്ചി മെട്രോ നൽകിയ സിഎംപി (comprehensive mobility plan) സംസ്ഥാന സംസ്ഥാന സർക്കാര്‍ അനുമതി നൽകിയില്ല. കേന്ദ്ര മാനദണ്ഡപ്രകാരം സിഎംപി പുതുക്കണമെന്ന് കൊച്ചി മെട്രോയോട് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു. കേന്ദ്ര നിയമം അനുസരിച്ച് 20 ലക്ഷം ജനസംഖ്യയുള്ള നഗരങ്ങളിലെ മെട്രോ അനുവാദം നൽകുകയോള്ളൂ. എന്നാൽ തിരുവനന്തപുരം മെട്രോയ്ക്കായി കൊച്ചി മെട്രോ തയ്യാറാക്കിയ സി എം പിയിൽ ഈ ജനസംഖ്യ ഇല്ല. തുടർന്നാണ് സിഎംപി പുതുക്കാൻ സംസ്ഥാന സർക്കാർ കൊച്ചി മെട്രോയോട് നിർദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബർ മുതൽ പുതുക്കിയ സിഎംപി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും കൊച്ചി മെട്രോ ഇതുവരെ നൽകിയിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam