ബെംഗളൂരു - തിരുവനന്തപുരം യാത്രക്കാർക്ക് സന്തോഷ വാർത്ത; സ്പെഷ്യൽ ട്രെയിനുകൾ സർവീസ് തുടരും

Published : Jun 17, 2026, 10:07 PM IST
Bengaluru Thiruvananthapuram Special Train

Synopsis

ബെംഗളൂരു - തിരുവനന്തപുരം യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി ദക്ഷിണ റെയിൽവേ. തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബെംഗളൂരു റൂട്ടിലോടുന്ന മൂന്ന് സ്പെഷ്യൽ ട്രെയിനുകളും ജൂലൈ മാസവും സർവീസ് തുടരും. 

തിരുവനന്തപുരം: തിരുവനന്തപുരം - ബെംഗളൂരു റൂട്ടിലോടുന്ന വിവിധ സ്പെഷ്യൽ ട്രെയിനുകൾ ജൂലൈ മാസത്തേക്ക് നീട്ടി ദക്ഷിണ റെയിൽവേ. യാത്രക്കാരുടെ ആവശ്യകത തുടരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബെംഗളൂരു സർവീസുകളാണ് നീട്ടായത്. റിസർവേഷൻ ഉടൻ ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. 06523/06524, 06547/06548, 06555/06556 എന്നീ സ്പെഷ്യൽ ട്രെയിനുകളാണ് ജൂലൈ മാസത്തേക്ക് കൂടി നീട്ടിയത്.

എല്ലാ തിങ്കളാഴ്ചയും സർവീസ് നടത്തുന്ന 06523 ട്രെയിൻ, വൈകുന്നേരം 7:25ന് എസ്എംവിടി ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 1:15ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. എല്ലാ ചൊവ്വാഴ്ചയും സർവീസ് നടത്തുന്ന 06524, ഉച്ചകഴിഞ്ഞ് 3:15ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 8:30ന് എസ്എംവിടി ബെംഗളൂരുവിൽ എത്തിച്ചേരും.

എല്ലാ ബുധനാഴ്ചയും സർവീസ് നടത്തുന്ന 06547 ട്രെയിൻ, വൈകുന്നേരം 7:25ന് എസ്എംവിടി ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 1:15ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. എല്ലാ വ്യാഴാഴ്ചയും സർവീസ് നടത്തുന്ന 06548, ഉച്ചകഴിഞ്ഞ് 3:15ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 8:30ന് എസ്എംവിടി ബെംഗളൂരുവിൽ എത്തിച്ചേരും.

എല്ലാ വെള്ളിയാഴ്ചയും സർവീസ് നടത്തുന്ന 06555 ട്രെയിൻ, രാത്രി 10 മണിക്ക് എസ്എംവിടി ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. എല്ലാ ശനിയാഴ്ചയും സർവീസ് നടത്തുന്ന 06556, ഉച്ചകഴിഞ്ഞ് 2:15ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 8:15ന് എസ്എംവിടി ബെംഗളൂരുവിൽ എത്തിച്ചേരും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തും, ‌ക്രിമിനൽക്കേസുകളിലും പ്രതി, കാപ്പ ചുമത്താൻ പൊലീസ്
തള്ളി താഴെയിട്ട ശേഷം കൊടുവാൾ കൊണ്ട് വെട്ടി, മുൻവൈരാഗ്യത്തെ തുടർന്ന് ഓട്ടോ ഡ്രൈവറെ കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ