
തൃശൂര്‍: കൊടകര മറ്റത്തൂര്‍ കടമ്പോട് പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ അനോഷ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ തുടരുന്നു. ചികിത്സയോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നാണ് ഒടുവിലെ മെഡിക്കൽ ബുളളറ്റിൻ. വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് പത്തുവയസ്സുകാരൻ. ആരോഗ്യ നിലയിലെ പുരോഗതി അനുസരിച്ചാകും വെൻ്റിലേറ്റര്‍ സപ്പോര്‍ട്ട് മാറ്റുന്നതിലടക്കം തീരുമാനം ഉണ്ടാവുക.
അതേസമയം കുട്ടികൾക്ക് കടിയേറ്റ വീട്ടിൽ നിന്ന് പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു. വീട്ടിൽ രണ്ടാമതും പാമ്പിനെ കണ്ടെത്തിയിരുന്നു. കൂടുതൽ പാമ്പിൻ കുഞ്ഞുങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയാണ് തീയിട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam