തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരൻ മരിച്ചു

Published : Jul 01, 2021, 03:23 PM ISTUpdated : Jul 01, 2021, 06:43 PM IST
തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരൻ മരിച്ചു

Synopsis

കാട്ടാക്കട സ്വദേശി അർഷാദാണ് മരിച്ചത്. കൂട് വൃത്തിയാക്കുന്നതിടെയാണ് അർഷാദിന് പാമ്പ് കടിയേറ്റത്.

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരൻ മരിച്ചു. കാട്ടാക്കട സ്വദേശി ഹർഷാദാണ് മരിച്ചത്. 15 വർഷമായി മൃഗങ്ങളെയും പാമ്പുകളെയും പരിചരിച്ച ജീവനക്കാരനാണ് ദാരുണ അന്ത്യം സംഭവിച്ചത്. പാമ്പുകടിയേറ്റ് 10 മിനിറ്റോളം ഹർഷാദ് കിടന്നിട്ടും ആരും കണ്ടില്ല.

തിരുവനന്തപുരം മൃഗശാലയിൽ പാമ്പുകളെ പരിചരിക്കുന്നതിലും കൂട് വൃത്തിയാക്കുന്നതിലും ഏറ്റവും വൈദഗ്ദ്ധ്യമുള്ള ജീവനക്കാരനായിരുന്ന ഹർഷാദ്. എല്ലാ ദിവസത്തെയും പോലെ ഇന്നുച്ചക്ക് കൂട് വൃത്തിയാക്കുന്നതിനിടെയായിരുന്നു പാമ്പ് കടിയേറ്റത്. 9-12 വരെയായിരുന്നു ശുചീകരണത്തിനുള്ള സമയം. മറ്റ് ജീവനക്കാരെല്ലാം ഭക്ഷണം കഴിക്കാൻ പോയപ്പോഴും ഹർഷാദ് എത്താതിനെ തുടന്നാണ് അന്വേഷിച്ചത്.ഇതിനിടയിൽ പാമ്പു സംരക്ഷണ കേന്ദ്രത്തിൽ നിന്നും ശബ്ദവും കേട്ടു.ഉടനെ സഹപ്രവർത്തകർ എത്തി പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൈയിൽ ഏറ്റ മുറിവും ഹർഷാദ് ജീവനക്കാരെ കാണിച്ചു.

പാമ്പുകടിയേറ്റാൻ നൽകാൻ ആന്‍റിവെനം മൃഗശാലയിലുണ്ട്. പക്ഷെ സംഭവം നടക്കുമ്പോള്‍ മൃഗശാല ഡോക്ടറുണ്ടായിരുന്നില്ലെന്ന് ജീവനക്കാർ പറയുന്നു. വിശ്രമ സമയമായതിനാൽ ഡോക്ടർ പുറത്തുപോയതാണെന്നും ഹർഷാദിന്‍റെ അവസ്ഥ തീ‍ർത്തും മോശമായ സാഹചര്യത്തിലാണ് ആന്‍റിവെനം നൽകാതെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയതെന്നും മൃഗശാല സൂപ്രണ്ട് പറഞ്ഞു. ഹർഷാദിൻ്റെ പോസ്റ്റുമോർട്ടം നാളെ നടക്കും. സർക്കസ് കുടുംബാംഗത്തിലെ അംഗമായ ഹർഷാദിനിന് ചെറുപ്പം മുതലേ മൃഗങ്ങളുമായി ഇണങ്ങി ശീലമുണ്ട്.അങ്ങനെയാണ് മൃഗശാലയിൽ എത്തുന്നത്. രണ്ട് വർഷം മുമ്പ് പാമ്പുകളെ പരിചരിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിനോട് ഹർഷാദ് വിശദീകരിച്ചിരുന്നു.

താൽക്കാലിക ജീവനക്കാരനായി പത്ത് വർഷം പിന്നിട്ടിട്ടും സാമ്പത്തിക പ്രയാസത്തിലായിരുന്ന ഹർഷാദ്  ജോലി സ്ഥിരപ്പെടുത്താൻ മൂർഖന്‍റെ കൂട്ടിൽ കയറി സമരം ചെയ്തിരുന്നു. പിന്നീടാണ് മൃഗശാലയിൽ സ്ഥിരം ജീവനക്കാരനായത്. 2004ൽ കാണ്ടമൃഗത്തിൻ്റെ കുത്തേറ്റും ഒരു ജീവനക്കാരൻ മരിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസുകാരനെ ബൈക്കിടിപ്പിച്ചു പരിക്കേൽപ്പിച്ച സംഭവം: പ്രതികൾ കോടതിയിൽ കീഴടങ്ങി; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങൽ
ആലിൻ ഷെറിൻ അവയവദാന ദൗത്യം: ആംബുലൻസ് തിരുവനന്തപുരത്തെത്തി, സംസ്ഥാനത്തിത് പുതു ചരിത്രം