ദേ തലക്ക് മുകളിൽ പാമ്പ്; പുൽപ്പള്ളി ബസ് സ്റ്റാൻഡിൽ യാത്രക്കാരെ പരിഭ്രാന്തരാക്കിയ പാമ്പിനെ ഒടുവിൽ പിടികൂടി

Published : Jun 22, 2025, 09:26 AM IST
snake

Synopsis

സ്റ്റാൻഡിന് പിന്നിലെ കാട് വെട്ടിത്തെളിക്കാൻ പഞ്ചായത്തധികൃതർ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരും വ്യാപാരികളും ബസ് ജീവനക്കാരും ഒന്നടങ്കം ആവശ്യപ്പെടുന്നത്. 

പുൽപള്ളി: പുൽപ്പള്ളി ബസ് സ്റ്റാൻഡിൽ യാത്രക്കാരെ പരിഭ്രാന്തരാക്കി പാമ്പ്. ബസ് സ്റ്റാൻഡ് ആണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. തലക്ക് മുകളിലോ കാൽച്ചുവട്ടിലോ എപ്പോള്‍ വേണമെങ്കിലും ഇഴജന്തുക്കൾ പ്രത്യക്ഷപ്പെടാം. നൂറുകണക്കിന് യാത്രക്കാർ എത്തുന്ന പഞ്ചായത്ത് സ്റ്റാന്‍ഡിന്‍റെ പിറകുവശം മുഴുവനും കാട് പിടിച്ച് കിടക്കുയാണ്. ഇവിടെ നിന്നാണ് ഇന്നലെയും യാത്രക്കാർ ഇരിക്കുന്നതിന് തൊട്ടുമുകളിൽ മേൽക്കൂരയിൽ പാമ്പ് എത്തിയത്. ഇരിപ്പിടത്തിന് തൊട്ടുമുകളിൽ മേൽക്കൂരയുടെ കമ്പിയിലായിരുന്നു പാമ്പുണ്ടായിരുന്നത്.

തലയ്ക്കുമുകളിലായി പാമ്പിനെ കണ്ടതോടെ ഇവിടെ ഇരുന്ന യാത്രക്കാർ പരിഭ്രാന്തരായി പുറത്തേക്കിറങ്ങി നിന്നു. വ്യാപാരികളും ബസ് ജീവനക്കാരും അറിയിച്ചതിനെ തുടർന്ന് സന്നദ്ധ പ്രവർത്തകരെത്തിയാണ് പാമ്പിനെ പിടികൂടി സ്റ്റാൻഡിന് പുറത്തേക്ക് മാറ്റിയത്. ഇതിന് മുൻപും നഗരമധ്യത്തിൽ ബസ് സ്റ്റാന്‍ഡില്‍ പാമ്പുകളെത്തിയിട്ടുണ്ടെന്ന് വ്യാപാരികളും ബസ് ജീവനക്കാരും പറഞ്ഞു.

ബസ്‌സ്റ്റാൻഡിന് പുറകുവശം കാടുമൂടിക്കിടക്കുന്ന സ്ഥലമാണ്. ഇവിടെ നിന്നാണ് പാമ്പുകൾ ബസ്‌സ്റ്റാൻഡിലേക്ക് വരുന്നതെന്നാണ് ബസ് തൊഴിലാളികളും സമീപത്തെ വ്യാപാരികളും പറയുന്നത്. സ്റ്റാൻഡിന് പിന്നിലെ കാട് വെട്ടിത്തെളിക്കാൻ പഞ്ചായത്തധികൃതർ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരും വ്യാപാരികളും ബസ് ജീവനക്കാരും ഒന്നടങ്കം ആവശ്യപ്പെടുന്നത്.

PREV
Read more Articles on
click me!

Recommended Stories

ജാമ്യം നിഷേധിച്ചതിന് പിന്നാലെ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ; ആഹാരം കഴിക്കാമെന്ന് ഉറപ്പ് നൽകി
കാറില്‍ കുഴൽപ്പണം കടത്താൻ ശ്രമം; പിടിയിലായത് മുത്തങ്ങയിലെ എക്സൈസ് പരിശോധനയിൽ