എസ്എൻഡിപി തെരഞ്ഞെടുപ്പ്; വെള്ളാപ്പള്ളി നടേശന് അനുകൂലമായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

Published : Nov 19, 2026, 01:12 PM IST
VELLPPALLY AND SUPREMECOURT

Synopsis

എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ് കേസിൽ വെള്ളാപ്പള്ളി നടേശന് അനുകൂലമായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി. സംസ്ഥാന കമ്പനി നിയമം യോഗത്തിന് ബാധകമല്ലെന്നും പ്രാതിനിധ്യ വോട്ടവകാശം തുടരാമെന്നുമാണ് റിപ്പോർട്ടിലുള്ളത്.

ദില്ലി: എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പു കേസില്‍ വെള്ളാപ്പള്ളി നടേശൻ വിഭാഗത്തിന് അനുകൂല റിപ്പോര്‍ട്ടുമായി കേന്ദ്ര സര്‍ക്കാര്‍. വെള്ളാപ്പള്ളി നടേശന്‍റെ വാദം ശരിവയ്ക്കുന്ന നിലപാട് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാന കമ്പനി നിയമം എസ്.എൻ.ഡി.പിക്ക് ബാധകമല്ലെന്ന കമ്പനി കാര്യമന്ത്രാലയത്തിന്റെ റിപ്പോർട്ടാണ് കേന്ദ്രം സുപ്രീം കോടതിയില്‍ നല്‍കിയത്. 1961ലെ കേരള നോൺ ട്രേഡിംഗ് കമ്പനീസ് ആക്ട് എസ്.എൻ.ഡി.പി. യോഗത്തിന് ബാധകമല്ല. എസ്.എൻ.ഡി.പി യോഗം 2013ലെ കേന്ദ്ര കമ്പനി നിയമത്തിന് കീഴിലെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

1974ൽ ഇരൂന്നൂറ് അംഗങ്ങൾക്ക് ഒരു പ്രതിനിധിയെന്ന വോട്ടിംഗ് രീതിക്ക് അനുവദിച്ച ഇളവ് ഇപ്പോഴും ബാധകമാണെന്നും കമ്പനികാര്യ മന്ത്രാലയത്തിലെ അഡിഷണൽ സെക്രട്ടറി അംശുമാൻ പട്നായിക്കിന്റെ റിപ്പോർട്ടിൽ പറയുന്നു. പ്രാതിനിധ്യ വോട്ടവകാശം അംഗീകരിക്കുന്നതാണ് കമ്പനി കാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കേസില്‍ വെളളാപ്പള്ളി നടേശന് റിപ്പോര്‍ട്ട് അനുകൂലമാവും. എസ്.എൻ.ഡി.പിക്ക് സംസ്ഥാന നിയമമാണ് ബാധകമാവുകയെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി വാദം കേള്‍ക്കും. ഹര്‍ജി രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കാൻ മാറ്റി. സംസ്ഥാന സർക്കാർ സമയം ചോദിച്ചതോടെയാണ് കേസ് മാറ്റിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പദ്മജയുടെ രാജി; വിഷയത്തിൽ പ്രതികരിക്കേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമെന്ന് സുരേഷ് ഗോപി, മറുപടി പറയേണ്ടയാൾ താനല്ല
എക്‌സൈസിനെ കണ്ട് പ്രതി ഓടി; പിന്നാലെ കൂടി ഉദ്യോഗസ്ഥനായ ദീര്‍ഘദൂര ഓട്ടക്കാരനും, ഒടുവില്‍ പൊക്കി