കെ കെ മഹേശന്റെ മരണം; ഉത്തരവാദി വെള്ളാപ്പള്ളി നടേശൻ തന്നെ, ആരോപണം ആവർത്തിച്ച് കുടുംബം

Web Desk   | Asianet News
Published : Jun 26, 2020, 12:00 PM ISTUpdated : Jun 26, 2020, 12:09 PM IST
കെ കെ മഹേശന്റെ മരണം; ഉത്തരവാദി വെള്ളാപ്പള്ളി നടേശൻ തന്നെ, ആരോപണം ആവർത്തിച്ച് കുടുംബം

Synopsis

മഹേശൻ ആത്മഹത്യാക്കുറിപ്പുകളിൽ എഴുതിയിരിക്കുന്ന പേരുകൾ വെള്ളാപ്പള്ളി നടേശന്റേതും കെ ഐ അശോകന്റേതുമാണ്. അതുകൊണ്ട് പ്രത്യേക സംഘത്തെ നിയോ​ഗിച്ച് സർക്കാർ അന്വേഷണം നടത്തണമെന്നാണ് ഇവരുടെ ആവശ്യം.

ആലപ്പുഴ: കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെ കെ മഹേശന്റെ മരണത്തിൽ വെള്ളാപ്പള്ളി നടേശനെതിരായ ആരോപണങ്ങൾ ആവർത്തിച്ച് ബന്ധുക്കൾ. മഹേശൻ ആത്മഹത്യാക്കുറിപ്പുകളിൽ എഴുതിയിരിക്കുന്ന പേരുകൾ വെള്ളാപ്പള്ളി നടേശന്റേതും കെ ഐ അശോകന്റേതുമാണ്. അതുകൊണ്ട് പ്രത്യേക സംഘത്തെ നിയോ​ഗിച്ച് സർക്കാർ അന്വേഷണം നടത്തണമെന്നാണ് ഇവരുടെ ആവശ്യം.

മഹേശന് ആത്മഹത്യാ പ്രേരണ ഉണ്ടായിട്ടുണ്ട്. അക്കാര്യം മരിക്കുന്നതിന് മുമ്പ് എഴുതിയ കുറിപ്പുകളിൽ വ്യക്തമാണ്. സംഭവത്തിന് ഉത്തരവാദികൾ വെള്ളാപ്പള്ളിയും അശോകനുമാണെന്നാണ് കുറിപ്പുകളിലുള്ളത്. വെള്ളാപ്പള്ളി പറയുന്നതു പോലെ സിബിഐ അന്വേഷണം നടത്തരുതെന്നും മഹേശന്റെ ബന്ധു അനിൽകുമാർ പറഞ്ഞു.

പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു ചർച്ചയ്ക്കും വെള്ളാപ്പള്ളി തയ്യാറായിട്ടില്ലെന്ന് മഹേശന്റെ സഹോദരൻ പ്രകാശൻ പറഞ്ഞു. വെള്ളാപ്പള്ളിയുടെ സഹായി അശോകൻ തന്നെ കുടുക്കുമെന്ന് മഹേശൻ പറഞ്ഞിരുന്നു. പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും ഇ-മെയിൽ വഴി ഇന്നു തന്നെ പരാതി നൽകുമെന്നും പ്രകാശൻ പറഞ്ഞു. 

Read Also: കേരളത്തെ അഭിനന്ദിച്ചിട്ടുണ്ടെങ്കിൽ കേന്ദ്രത്തിന് കാര്യമായ എന്തോ കുഴപ്പമുണ്ട്: രമേശ് ചെന്നിത്തല...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ദിലീപ് തെറ്റുകാരനല്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കിൽ അത് കോടതിയുടെ ബോധ്യം': കോടതിയോട് ബഹുമാനമെന്ന് സത്യൻ അന്തിക്കാട്
പി ടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി; വിഷയം അക്കാദമിക്ക് മുന്നിലെത്തി; പരാതി കിട്ടിയിരുന്നുവെന്ന് കുക്കു പരമേശ്വരൻ