
പത്തനംതിട്ട: അടൂരിൽ എസ്എൻഡിപി ശാഖയോഗം പ്രസിഡന്റിനെ വീട്ടിൽ കയറി വെട്ടിപരിക്കേൽപ്പിച്ചു. പെരിങ്ങനാട് 2006 ആം നന്പർ ശാഖയോഗം പ്രസിഡന്റ് രാധാകൃഷ്ണനാണ് പരിക്കേറ്റേത്. തൊട്ടടുത്തുള്ള വിട്ടിലെ ബൈക്കും കത്തിച്ച നിലയിലാണ്. ആക്രമണത്തിൽ പരിക്കേറ്റ രാധാകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തോടുള്ള വ്യക്തി വൈരാഗ്യമനാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം എസ്എൻഡിപിയുടെ ഗുരുമന്ദിരത്തിൽ മേഷണ ശ്രമം നടത്തിയ ആളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം
വാട്സാപ്പിനും ടെലിഗ്രാം ആപ്പുകൾക്ക് ലൈസൻസ് നിര്‍ബന്ധമാവും: പരിഷ്കാര നിര്‍ദേശങ്ങളുമായി ടെലികമ്മ്യൂണിക്കേഷൻ ബിൽ
ദില്ലി: കേന്ദ്രത്തിന് ടെലികോം രംഗത്ത് കൂടുതല്‍ അധികാരം നല്‍കുന്ന ടെലികമ്യൂണിക്കേഷന്‍ കരട് ബില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷണവ് അവതരിപ്പിച്ചു. വാട്സാപ്പ് സിഗ്നല്‍, ടെലിഗ്രാം എ്നിവ ടെലികമ്യൂണിക്കേഷന്‍ പരിധിയില്‍ കൊണ്ടു വരുന്നതിന് ശുപാര്‍ശ ചെയ്യുന്നതാണ് ബില്‍ . ഇതോടെ വാട്സാപ്പ് ഉള്‍പ്പെടെയുള്ള അപ്പുകള്‍ക്ക് ടെലികോം ലൈസന്‍സ് നിർബന്ധമാകും. ടെലികോം കന്പനികളോ, ഇന്റർനെറ്റ് സേവനദാതാക്കളോ ലൈസൻസ് തിരികെ നല്‍കിയാല്‍ അടച്ച ഫീസ് നല്‍കുന്നതിനും ബില്ലില്‍ ശുപാര്‍ശയുണ്ട്. കന്പനിയില്‍ സാനപത്തിക പ്രതിസന്ധിയുണ്ടായാല്‍ ലൈസൻസ് ഇനത്തിലുള്ള തുക അടക്കുന്നതില്‍ ഇളവ് നല്‍കാൻ സർക്കാരിനാകും. ഒക്ടോബർ ഇരുപത് വരെ ബില്ലില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം.
എൻഐഎ റെയ്ഡിൽ പിടിയിലായ പി.എഫ്.ഐ പ്രവര്‍ത്തകനെ റിമാൻഡ് ചെയ്തു
ദില്ലി: എൻഐഎ റെയ്ഡിൽ ഇന്നലെ കാസർഗോഡ് പിടിയിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ കോടതി റിമാൻഡ് ചെയ്തു. പിഎഫ്ഐ കാസർഗോഡ് ജില്ലാ പ്രസിഡന്‍റ് സി.ടി സുലൈമാനെയാണ് കൊച്ചി എൻഐഎ കോടതി അടുത്ത മാസം 20 വരെ റിമാൻഡ് ചെയ്തത്. നിരോധിത സംഘടനകളിലേക്ക് ആളുകളെ ചേർത്തതും തീവ്രവാദ പ്രവർത്തനത്തിന് ഫണ്ട് ശേഖരിച്ചതുമടക്കമുള്ള കുറ്റങ്ങളാണ് പ്രതിയ്ക്കെതിരെയും ചുമത്തിയിട്ടുണ്ട്. ഇന്നലെ പിടിയിലായ പത്ത് പേരെ നേരത്തെ കൊച്ചി എൻഐഎ കോടതി റിമാൻഡ് ചെയ്തിരുന്നു. പ്രതികൾകളെ കസ്റ്റിഡിയിൽ വേണമെന്ന് എൻഐഎ ഹർജി കോടതി ശനിയാഴ്ച പരിഗണിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam