എസ്എൻഡിപി യോഗം മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: ഇരകൾക്ക് ജപ്തി നോട്ടീസ്,10ദിവസത്തിനകം കുടിശിക അടക്കണം

Published : Jul 22, 2022, 05:29 AM IST
 എസ്എൻഡിപി യോഗം മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: ഇരകൾക്ക് ജപ്തി നോട്ടീസ്,10ദിവസത്തിനകം കുടിശിക അടക്കണം

Synopsis

രണ്ടു വർഷത്തിനുള്ളില്‍ വായ്പാ തുക മുഴുവൻ ചെങ്ങന്നൂർ യൂണിയന്‍ ഓഫീസിൽ അടച്ചതാണ്. പക്ഷെ 2017ല്‍ ബാങ്കില്‍ നിന്ന് നോട്ടീസ് വന്നപ്പോഴാണ് വായ്പയുടെ പത്ത് ശതമാനം പോലും ബാങ്കിലടക്കാതെ യൂണിയന്‍ നേതാക്കള്‍ തട്ടിയെടുത്തതായി മനസ്സിലായത്

ആലപ്പുഴ: എസ് എൻ ഡി പി യോഗത്തിന്‍റെ മൈക്രോ ഫിനാന്‍സ് തട്ടിപ്പിനിരയായവര്‍ക്ക് ജപ്തി നോട്ടീസ്. ചെങ്ങന്നൂര്‍ യൂണിയന് കീഴില്‍ തട്ടിപ്പിനിരയായ കുടുംബങ്ങള്‍ക്കാണ് പത്ത് ദിവസത്തിനകം കുടിശിക അടക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിരിക്കുന്നത്. റവന്യൂ റിക്കവറി നടപടികൾ തുടങ്ങിയതോടെ മക്കള്‍ക്ക് വേണ്ടി വിദ്യാഭ്യാസ വായപ് പോലും എടുക്കാന്‍ കഴിയാതെ ദുരിതത്തിലാണ് തട്ടിപ്പിനിരയായ സ്ത്രീകള്‍

ചെങ്ങന്നൂര്‍ പെരിങ്ങാലിപ്പുറത്തെ വീട്ടമ്മയാണ് ഉഷ.തൊഴിലുറപ്പ് ജോലി. 2014 ല്‍ എസ്എൻഡിപിയുടെ മൈക്രോഫൈനാന്‍സ് തട്ടിപ്പിന് ഉഷ അംഗമായ യൂണിറ്റും ഇരയായി. വായ്പയെടുത്തത് ഏഴ് ലക്ഷം രൂപ. എസ് എൻ ഡി പി യോഗത്തിന്‍റെ നിർദേശപ്രകാരം രണ്ടു വർഷത്തിനുള്ളില്‍ വായ്പാ തുക മുഴുവൻ ചെങ്ങന്നൂർ യൂണിയന്‍ ഓഫീസിൽ അടച്ചതാണ്. പക്ഷെ 2017ല്‍ ബാങ്കില്‍ നിന്ന് നോട്ടീസ് വന്നപ്പോഴാണ് വായ്പയുടെ പത്ത് ശതമാനം പോലും ബാങ്കിലടക്കാതെ യൂണിയന്‍ നേതാക്കള്‍ തട്ടിയെടുത്തതായി മനസ്സിലായത്. കേസില്‍ ക്രൈബ്രാഞ്ച് അന്വേഷണം നടക്കവേയാണ് ഇപ്പോള്‍ ചെങ്ങന്നൂര്‍ താലൂക്ക് ഓഫീസില്‍ നിന്ന് ജപ്തി നോട്ടീസ്. റവന്യൂ റിക്കവറി നോട്ടീസ് ലഭിച്ചതിനാല്‍ എംഎസ് സി നഴ്സിംഗിന് പ്രവേശനം നേടിയ മകൾക്കായി വിദ്യാഭ്യാസ വായ്പ പോലും എടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഉഷ

ചെങ്ങന്നൂര്‍ യൂണിയനിൽ മാത്രം നടന്നത് അഞ്ചരക്കോടി രൂപയുടെ തട്ടിപ്പ്. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഒന്നാംപ്രതിയായാണ് കേസ്.വായ്പയെടുത്തവർ ദുരിതം അനുഭവിക്കുമ്പോൾ യോഗനേതൃത്വവും കൈയൊഴിഞ്ഞെന്ന് ഇവര്‍പറയുന്നു
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുപ്രീംകോടതിയുടെ സുപ്രധാന ചോദ്യം, എസ്ഐആർ ജുഡീഷ്യൽ റിവ്യൂവിനും അതിതമോ? പരിഷ്കരണം ന്യായയുക്തമായിരിക്കണമെന്നും നിർദ്ദേശം; നാടുകടത്താനല്ലെന്ന് കമ്മീഷൻ
'ഇത് ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ, ഗവർണർക്ക് പരാതി നൽകും', മുൻ ഉപലോകയുക്തയുടെ പുതിയ പദവിയിൽ വിമർശനവുമായി സിഎംഡിആർഎഫ് കേസിലെ പരാതിക്കാരൻ