
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടന്‍ സുരേഷ്ഗോപി നാളെ കോഴിക്കോട് പോലീസിന് മുന്നില്‍ ഹാജരാകാനിരിക്കെ കടുത്ത പ്രതികരണവുമായി ശോഭ സുരേന്ദ്രന്‍ രംഗത്ത്.സുരേഷ് ഗോപിയെ മൂക്കിൽ കയറ്റാനും വലിയ താമ്ര പത്രം ഒരുക്കി കൊടുക്കാനും കോഴിക്കോട് പോലീസ് അധികാരികൾ മുന്നോട്ടു വരുകയാണ് ഒരേ നീതി പുലർത്താൻ പോലീസ് തയ്യാറാകണം.ഇല്ലെങ്കിൽ പൊതുജനങ്ങൾ നിയമത്തെ വെല്ലുവിളിക്കും.ഒരു ബുക്കിൽ കോഴിക്കോട്ടെ കണക്കുകൾ എഴുതിവയ്ക്കുന്നുണ്ട്.മുഖ്യ മന്ത്രിക്ക് വേണ്ടി സുരേഷ് ഗോപിക്ക് എതിരായി പ്രവർത്തിച്ചാൽ നിങ്ങൾക്ക് പ്രമോഷൻ കിട്ടുമായിരിക്കും. പക്ഷേ ജനങ്ങൾ നേരിടുമെന്നും അവര്‍ പറഞ്ഞു
മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്; സുരേഷ് ഗോപിക്ക് പൊലീസ് നോട്ടീസ്
മാധ്യമപ്രവർത്തകയോട് മോശം പെരുമാറ്റം: സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ്, കേസെടുത്ത് പൊലീസ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam