ആലപ്പുഴയിൽ ശോഭ സുരേന്ദ്രന്റെ പ്രചാരണം; നേരിട്ട് ഇടപെട്ട് ബിജെപി ദേശീയ നേതൃത്വം

Published : Apr 08, 2024, 02:51 PM ISTUpdated : Apr 08, 2024, 03:19 PM IST
ആലപ്പുഴയിൽ ശോഭ സുരേന്ദ്രന്റെ പ്രചാരണം; നേരിട്ട് ഇടപെട്ട് ബിജെപി ദേശീയ നേതൃത്വം

Synopsis

ശോഭാ സുരേന്ദ്രന്‍റെ പ്രചാരണം വിലയിരുത്താനും ഭാവി പരിപാടികൾക്കു രൂപം നല്കാനും സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്‌ ആലപ്പുയിൽ എത്തി.

ആലപ്പുഴ: ആലപ്പുഴയിൽ ശോഭ സുരേന്ദ്രന്റെ പ്രചാരണത്തിൽ നേരിട്ട് ഇടപെട്ട് ബിജെപി ദേശീയ നേതൃത്വം. ശോഭാ സുരേന്ദ്രന്‍റെ പ്രചാരണം വിലയിരുത്താനും ഭാവി പരിപാടികൾക്കു രൂപം നല്കാനും സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്‌ ആലപ്പുയിൽ എത്തി. രാവിലെ മുതൽ ബൂത്ത്‌ തലം മുതലുള്ള ഭാരവാഹികളുടെ യോഗം ചേർന്ന് വരികയാണ്. ബിജെപി ജില്ലാ പ്രസിഡന്റ് കെ ഗോപകുമാറിന് കഴിഞ്ഞ ദിവസം ആലപ്പുഴയുടെ ചുമതല നൽകിയിരുന്നു. നേരത്തെ പന്തളം പ്രതാപനാണ് മണ്ഡലത്തിന്റെ ചുമതല നൽകിയിരുന്നത്.

തൊഴിലിടങ്ങളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കെസി വേണുഗോപാൽ

ശോഭ സുരേന്ദ്രൻ ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥി ആയതോടെ എല്‍ഡിഎഫ് - യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ഉറക്കം പോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. ശോഭാ സുരേന്ദ്രൻ ആലപ്പുഴയില്‍ ജയിച്ചാല്‍ കേന്ദ്രമന്ത്രിയാകുമെന്നും സുരേന്ദ്രൻ പറയുകയുണ്ടായി. ആലപ്പുഴയിൽ എൽഡിഎഫ് സിറ്റിംഗ് എംപി എ എം ആരിഫിനെ രംഗത്തിറക്കിയപ്പോള്‍ കോണ്‍ഗ്രസ് കെ സി വേണുഗോപാലിനെയാണ് കളത്തിലിറക്കിയിരിക്കുന്നത്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗണേഷ് കുമാർ വിവാദം; ഒത്തുതീര്‍പ്പാക്കുമ്പോഴും സര്‍ക്കാരിനെതിരെ രാഷ്ട്രീയ ചോദ്യങ്ങള്‍, മുഖ്യമന്ത്രിയെ ഉന്നമിട്ട് പ്രതിപക്ഷം
രാജിയില്ല! ഭാര്യയോട് മാപ്പ് പറഞ്ഞ് എല്ലാം ഒത്തുതീർപ്പാക്കി ഗണേഷ് കുമാര്‍; മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു