പാനൂർ ബോംബ് നിർമാണ കേസ്: അറസ്റ്റ് ചെയ്തത് സംഭവത്തിൽ പങ്കുണ്ടെന്ന് സംശയമുളളവരെയെന്ന് പൊലീസ് 

Published : Apr 08, 2024, 02:38 PM IST
പാനൂർ ബോംബ് നിർമാണ കേസ്: അറസ്റ്റ് ചെയ്തത് സംഭവത്തിൽ പങ്കുണ്ടെന്ന് സംശയമുളളവരെയെന്ന് പൊലീസ് 

Synopsis

'സ്ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചവും പിടിയിലായിട്ടുണ്ട്. ഇവർക്ക് ബോംബ് നിർമാണത്തെ കുറിച്ച് അറിവുണ്ടായിരുന്നോയെന്ന് അന്വേഷണത്തിലൂടെ മാത്രമേ  വ്യക്തമാകൂവെന്നും' പൊലീസ് വിശദീകരിച്ചു.  

കണ്ണൂര്‍ : പാനൂർ ബോംബ് നിർമാണ കേസുമായി ബന്ധപ്പെട്ട് 'ജീവൻ രക്ഷാപ്രവർത്തനത്തിന്' എത്തിയ ആളെ പൊലീസ് പിടികൂടിയെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണത്തിന് പിന്നാലെ അറസ്റ്റിൽ മലക്കം മറിഞ്ഞ് പൊലീസ്. അറസ്റ്റ് ചെയ്തത് സംഭവത്തിൽ പങ്കുണ്ടെന്ന് സംശയമുളളവരെയാണെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ബോംബ് നിർമിച്ചവരും സഹായിച്ചവരും പ്രതിപ്പട്ടികയിലുണ്ട്. സ്ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചവും പിടിയിലായിട്ടുണ്ട്. ഇവർക്ക് ബോംബ് നിർമാണത്തെ കുറിച്ച് അറിവുണ്ടായിരുന്നോയെന്ന് അന്വേഷണത്തിലൂടെ മാത്രമേ  വ്യക്തമാകൂവെന്നും പൊലീസ് വിശദീകരിച്ചു.  

കൊല്ലപ്പെട്ട ഷെറിലും പരിക്കേറ്റ മൂന്ന് പേരും ഉൾപ്പെടെ പന്ത്രണ്ട് പേരാണ് പാനൂര്‍ ബോംബ് സ്ഫോടന കേസിലെ പ്രതികൾ. ഇതിൽ ആറ് പേർ അറസ്റ്റിലായി. രണ്ട് പേർ ഒളിവിലാണ്. ഒളിവിലുളള ഡിവൈഎഫ്ഐ ഭാരവാഹി ഷിജാലാണ് ബോംബ് നിർമാണത്തിന്‍റെ മുഖ്യ ആസൂത്രകനെന്നാണ് വിവരം. കുന്നോത്തുപറമ്പ് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയാണ് ഷിജാൽ. അമൽ ബാബു,അതുൽ, സായൂജ് എന്നിവരാണ് അറസ്റ്റിലായ ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികൾ. 

പാനൂര്‍ ബോംബ് സ്ഫോടനം: തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ഷാഫി പറമ്പിൽ

ജീവൻ രക്ഷാപ്രവർത്തനത്തിന് എത്തിയ ആളെ പിടിച്ചെന്ന് എംവി ഗോവിന്ദൻ 

പാനൂർ സ്ഫോടനവുമായി പാർട്ടിക്ക് ബന്ധമില്ലെന്നും സംഭവത്തിൽ പാർട്ടിക്കാരാരും ഉൾപ്പെട്ടിട്ടുമില്ലെന്നുമായിരുന്നു ഇന്നലെ വരെ ഈ വിഷയത്തിൽ സിപിഎം എടുത്ത പരസ്യ നിലപാട്. എന്നാൽ പാനൂരിൽ സ്ഫോടനം നടക്കുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകൻ അമൽ ബാബുവിനെ ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്ന കേന്ദ്രത്തിലെത്തി പൊലീസ് പിടികൂടിയ തോടെയാണ് പാർട്ടി സെക്രട്ടറി തന്നെ വിചിത്രമായ ന്യായീകരണവുമായി രംഗത്തെത്തിയത്. സ്ഫോടന വിവരം അറിഞ്ഞ ജീവൻ രക്ഷാപ്രവർത്തനത്തിന് എത്തിയ ആളെ പൊലീസ് പിടികൂടിയെന്നാണ്  എം വി ഗോവിന്ദന്റെ പ്രതികരണം.  സ്ഫോടനത്തിൽ കൊല്ലപ്പെട്ട ആളുടെ വീട്ടിൽ പാർട്ടി നേതാക്കൾ പോയത് നാട്ടു മര്യാദ അനുസരിച്ച് എന്ന് പറഞ്ഞ മുഖ്യമന്ത്രിയും സ്ഫോടന വിവാദത്തിൽ പ്രതിരോധത്തിൽ ആയ പാർട്ടിക്ക് സംരക്ഷണവുമായി എത്തി. 

 

 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാലക്കാട്ടെ വിനോദിനിയുടെ കൈ മുറിച്ച സംഭവം; നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി, 21 വയസുവരെ സൗജന്യ ചികിത്സയും വിദ്യാഭ്യാസും നൽകണം
സ്കൂട്ടറിന് പോകാൻ സൈഡ് നൽകിയില്ല; കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ പൊലീസുകാരൻ മർദിച്ചതായി പരാതി