രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞതിൽ വിശദീകരണവുമായി ശോഭ സുരേന്ദ്രൻ; 'യുഡിഎഫ് സ്ഥാനാർത്ഥി വേട്ടക്കാരനൊപ്പം, അതുകൊണ്ടാണ് അമ്മമാർ തടഞ്ഞത്'

Published : Apr 02, 2026, 12:32 AM IST
ramesh pisharody, sobha surendran

Synopsis

രമേഷ് പിഷാരടിയുടെ സ്ത്രീവിരുദ്ധ പരാമർശമാണ് പ്രതിഷേധത്തിന് കാരണമെന്ന് എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ ന്യായീകരിച്ചപ്പോൾ, സംഭവം ജനാധിപത്യ വിരുദ്ധമാണെന്ന് പിഷാരടി പ്രതികരിച്ചു.

പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. പിഷാരടി നടത്തിയ സ്ത്രീവിരുദ്‌ധ പരാമർശത്തിൻ്റെ പേരിലാണ് തടഞ്ഞതെന്ന് ശോഭ സുരേന്ദ്രൻ അവകാശപ്പെട്ടു. സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടാൽ അത് വ്യക്തിപരമായ കാര്യമെന്നാണ് പിഷാരടി പറഞ്ഞതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ശോഭ വിശദീകരിച്ചു. വേട്ടക്കാരനൊപ്പം നിൽക്കുന്ന സമീപനമാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടേതെന്നും അതുകൊണ്ടാണ് അമ്മമാർ പ്രതിഷേധിച്ചതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി മാപ്പ് പറയണം. പാലക്കാട്ടെ കോണ്‍ഗ്രസ് കൌണ്‍സിലർ പ്രശോഭിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല. പ്രശോഭിനെതിരെ ദേശീയ വനിതാ കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

ജനാധിപത്യ വിരുദ്ധമെന്ന് രമേഷ് പിഷാരടി

പാലക്കാട്ട് സ്ഥാനാർത്ഥി പര്യടനത്തിനിടെ വടക്കന്തറയിലാണ് ബി ജെ പി പ്രവർത്തകർ രമേഷ് പിഷാരടിയെ തടഞ്ഞത്. ബി ജെ പി ശക്തികേന്ദ്രങ്ങളിൽ വോട്ട് ചോദിക്കാൻ പറ്റില്ലെന്ന് പറഞ്ഞുകൊണ്ടുള്ള പ്രതിഷേധം ജനാധിപത്യ വിരുദ്ധമാണെന്ന് പിഷാരടി പറഞ്ഞു. വടക്കുന്തറ അമ്പലത്തിന് പുറകുവശത്തുള്ള ചെറിയൊരു ക്ഷേത്രത്തിലേക്ക് നടക്കവെയായിരുന്നു സംഭവമെന്ന് അദ്ദേഹം വിവരിച്ചു. നടന്നുപോകവെ ഇളം നീല ചുരിദാറിട്ട സ്ത്രീ പെട്ടെന്ന് രോഷത്തോടെ കടന്നുവന്നായിരുന്നു പ്രതികരിച്ചത്. ഇതുവഴി നിങ്ങളെ ആരെയും കടത്തിവിടില്ലെന്ന് അവർ ബഹളമുണ്ടാക്കി. സ്ത്രീ ആയതുകൊണ്ടുതന്നെ താൻ ശ്രദ്ധയോടെയാണ് പെരുമാറിയത്. ബി ജെ പി ശക്തികേന്ദ്രമാണ് ഇതെന്നും ഇവിടെ വേറെയാരും വോട്ട് ചോദിക്കേണ്ട ആവശ്യമില്ലെന്നും അവർ വിളിച്ചു പറഞ്ഞു. ഇത് തികച്ചും ജനാധിപത്യ വിരുദ്ധമാണെന്ന് പിഷാരടി കൂട്ടിച്ചേർത്തു. ബി ജെ പി കൗൺസിലർ സിന്ധു രാജന്‍റെ നേതൃത്വത്തിലുള്ള ഒരു സംഘം ബി ജെ പി പ്രവർത്തകരാണ് പിഷാരടിയെ തടഞ്ഞുവെച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിയതിയും സമയവും കുറിച്ചു, നാളെ രാവിലെ 10 മണി; കേരളം പിടിക്കാനുള്ള തന്ത്രങ്ങളുമായി എൽഡിഎഫും യുഡിഎഫും പ്രകടന പത്രിക പുറത്തിറക്കും
കണക്കു തീർക്കാൻ യുഡിഎഫ്, കോട്ട കാക്കാൻ എൽഡിഎഫ്, അക്ഷര ന​ഗരി ഇത്തവണ ആർക്കൊപ്പം