സോളാർ പീഡനക്കേസിലെ പരാതിക്കാരി മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പരാതി നൽകി

By Web TeamFirst Published Nov 2, 2020, 1:22 PM IST
Highlights

തീർത്തും മ്ലേച്ഛമായ പരാമർശങ്ങളാണ് കെപിസിസി അധ്യക്ഷൻ നടത്തിയതെന്നും മോശമായ വാക്കുകൾ ഉപയോഗിച്ച് മുല്ലപ്പള്ളി തന്നെ അപമാനിച്ചുവെന്നും വനിതാ കമ്മീഷനെ കണ്ട് പരാതി നൽകിയ ശേഷം പരാതിക്കാരിയായ യുവതി പറഞ്ഞു

തിരുവനന്തപുരം: പീഡനത്തിനിരയായ സ്ത്രീകൾ ആത്മഹത്യ ചെയ്യുമെന്ന വിവാദ പരാമർശത്തിൽ സോളാർ പീഡനക്കേസിലെ പരാതിക്കാരി മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പരാതി നൽകി. വനിത കമ്മീഷൻ ഓഫീസിലെത്തിയാണ് പീഡനക്കേസിലെ പരാതിക്കാരി പരാതി നൽകിയത്. 

തീർത്തും മ്ലേച്ഛമായ പരാമർശങ്ങളാണ് കെപിസിസി അധ്യക്ഷൻ നടത്തിയതെന്നും മോശമായ വാക്കുകൾ ഉപയോഗിച്ച് മുല്ലപ്പള്ളി തന്നെ അപമാനിച്ചുവെന്നും വനിതാ കമ്മീഷനെ കണ്ട് പരാതി നൽകിയ ശേഷം പരാതിക്കാരിയായ യുവതി പറഞ്ഞു സ്ത്രീകൾ ഇന്ന ഇന്ന ഗണത്തിൽപ്പെട്ടവരാണെന്ന് പറയാൻ മുല്ലപ്പള്ളിക്ക് എന്ത് അധികാരമാണുള്ളത്. മോശം പരാമർശം നടത്തിയ ശേഷം ഖേദം പ്രകടിപ്പിച്ചത് കൊണ്ട് എന്തു കാര്യമാണുള്ളത്. 

അവരുടെ ഉദ്ദേശം താൻ മരിക്കണമെന്നുള്ളതാണ്. താൻ എന്തായാലും ആത്മഹത്യ ചെയ്യില്ല.കെപിസിസി അധ്യക്ഷ സ്ഥാനം മുല്ലപ്പള്ളി രാജിവച്ചു പോകുന്നതാണ് നല്ലത്. സോളാർ കേസിൽ കോൺ​ഗ്രസുകാ‍‍ർക്കെതിരെ താൻ പരാതി നൽകുമ്പോൾ മുല്ലപ്പള്ളി അന്ന് കേന്ദ്ര അഭ്യന്തരസഹമന്ത്രിയാണ്. പരാതി ഉന്നയിച്ച നേതാക്കൾക്കെതിരെ ഒരു അച്ചടക്ക നടപടി പോലും അദ്ദേഹം അന്നു എടുത്തില്ല. 

click me!