
കോഴിക്കോട്: ചാലിയാറിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ കാണാതായി. പെരുവയൽ സ്വദേശി സുധീഷിനെയാണ് ഇന്ന് വൈകീട്ടോടെ കാണാതായത്. മൂന്ന് ദിവസം മുൻപ് അവധിക്കായി നാട്ടിലെത്തിയ സുധീഷ് മീൻപിടിക്കാനായി വല വീശുന്നതിനിടയിൽ കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു. ഊർക്കടവ് പാലത്തിന് സമീപമാണ് അപകടം നടന്നത്. മാവൂരിൽ നിന്ന് ഫയർഫോഴ്സും സ്കൂബ സംഘവും തെരച്ചിൽ നടത്തിയെങ്കിലും സുധീഷിനെ കണ്ടെത്താനായില്ല. ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. നാളെ വീണ്ടും തുടരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam