
ആലപ്പുഴ: കായംകുളം കളരിക്കലിൽ മാതാപിതാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച് മകൻ. അഡ്വ. നവജിത്ത് നടരാജൻ എന്നയാളാണ് മാതാപിതാക്കളെ വെട്ടിയത്. നടരാജൻ, ഭാര്യ സിന്ധു എന്നിവർക്ക് മുഖത്താണ് വെട്ടേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇരുവരേയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അഭിഭാഷകൻ ആണ് മകൻ അഡ്വ. നവജിത്ത് നടരാജൻ. അതേസമയം മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നവജിത്തിനെ പൊലീസ് ബലംപ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയത്. എന്താണ് പ്രകോപന കാരണമെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.