വിജേഷിന് സിപിഎമ്മുമായും എം വി ഗോവിന്ദനുമായും ബന്ധമില്ല, സ്വപ്നയുടെ ആരോപണങ്ങൾ വിശ്വസിക്കുന്നില്ലെന്നും അച്ഛൻ

Published : Mar 09, 2023, 07:45 PM ISTUpdated : Mar 09, 2023, 09:30 PM IST
വിജേഷിന് സിപിഎമ്മുമായും എം വി ഗോവിന്ദനുമായും ബന്ധമില്ല, സ്വപ്നയുടെ ആരോപണങ്ങൾ വിശ്വസിക്കുന്നില്ലെന്നും അച്ഛൻ

Synopsis

ഓട്ടോ ഓടിച്ചാണ് താൻ ജീവിക്കുന്നത്. വിജേഷിന്റെ  സാമ്പത്തിക ഇടപാടികളെപ്പറ്റി അറിയില്ല. വിജേഷിപ്പോൾ എറണാകുളത്താണെന്നും വിജേഷിന്റെ പിതാവ് ഗോവിന്ദൻ 

കൊച്ചി : വിജേഷ് പിള്ളയ്ക്കെതിരായ സ്വപ്നയുടെ ആരോപണങ്ങളിൽ പ്രതികരിച്ച് വിജേഷ് പിള്ളയുടെ പിതാവ് ഗോവിന്ദൻ. വിജേഷിന് ബിസിനസ് എന്നേ അറിയൂ. വിജേഷിന് സിപിഎമ്മുമായും എം വി ഗോവിന്ദനുമായും ബന്ധമില്ലെന്നും പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒരുമാസം മുമ്പ് കണ്ണൂരിലെ വീട്ടിൽ വന്നിരുന്നു. നാടുവിട്ട് പോയിട്ട് കാലം കുറെയായി. മൂന്നു ദിവസം വിളിച്ചിരുന്നു. അപ്പോൾ ബംഗളുരുവിലാണ് എന്നാണ് പറഞ്ഞത്. സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾ വിശ്വസിക്കുന്നില്ലെന്നും പിതാവ് ഗോവിന്ദൻ പറഞ്ഞു. രണ്ട് ദിവസം മുമ്പ് പൊലീസ് വീട്ടിൽ എത്തി വിജേഷിനെപ്പറ്റി അന്വേഷിച്ചിരുന്നു. ഓട്ടോ ഓടിച്ചാണ് താൻ ജീവിക്കുന്നത്. വിജേഷിന്റെ  സാമ്പത്തിക ഇടപാടികളെപ്പറ്റി അറിയില്ല. വിജേഷിപ്പോൾ എറണാകുളത്താണെന്നും വിജേഷിന്റെ പിതാവ് ഗോവിന്ദൻ വ്യക്തമാക്കി. 

വിജയ് പിള്ള എന്നാണ് സ്വപ്ന ആരോപണം ഉന്നയിച്ചതെങ്കിലും യഥാർത്ഥ പേര് വിജേഷ് എന്നാണെന്ന് പിതാവ് വ്യക്തമാക്കി. ഓട്ടോ മൊബൈൽ ഡിപ്ലോമാ പഠിച്ചയാളാണ്. കൊണ്ടുനടക്കുന്ന കാറുകൾ കൂട്ടുകാരുടേതാണെന്നും പിതാവ് പറഞ്ഞു.  വിജേഷ് ചങ്ങമ്പുഴ നഗറിൽ ഒരു സ്ഥാപനം തുടങ്ങിയിരുന്നു. ആറ് മാസം മാത്രമാണ് ഇവിടെ സ്ഥാപനം നടത്തിയിരുന്നത്. ഇയാൾ മികച്ച സാമ്പത്തികനിലയുള്ള ആളല്ല എന്നാണ് സ്ഥാപനത്തിന്റെ കെട്ടിട ഉടമ പറഞ്ഞത്. 

Read More : ആരാണ് വിജയ് പിള്ള? മുഖ്യമന്ത്രിക്ക് മാത്രമല്ല പാർട്ടിക്കും പങ്ക്, എംവി ഗോവിന്ദൻ മറുപടി പറയണമെന്ന് സുരേന്ദ്രൻ

PREV
Read more Articles on
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം