സമ്മാനം കിട്ടിയ ലോട്ടറി ടിക്കറ്റ് നൽകാത്തതിന് കൊടുംക്രൂരത; അച്ഛനെ കൊന്ന മകന് ജീവപര്യന്തം

Published : Feb 27, 2026, 03:11 PM IST
 son kills father for lottery ticket

Synopsis

സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിന്റെ പേരിൽ അച്ഛനെ കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം കഠിന തടവ്. നെടുമങ്ങാട് സ്വദേശി ആന്റണിയെ കൊന്ന മകൻ വിനോദിനാണ് തിരുവനന്തപുരം കോടതി ശിക്ഷ വിധിച്ചത്.

തിരുവനന്തപുരം: സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിന് വേണ്ടി അച്ഛനെ കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം കഠിന തടവ് വിധിച്ച് കോടതി. നെടുമങ്ങാട് സ്വദേശി ആന്‍റണിയെ കൊലപ്പെടുത്തിയ കേസിൽ മകൻ വിനോദിനെയാണ് കോടതി ശിക്ഷിച്ചത്. 50000 രൂപ പിഴയും വിധിച്ചു. സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് നൽകാത്തതിന്റെ ദേഷ്യത്തിൽ പ്രതി ആന്റണിയുടെ തലയ്ക്കടിക്കുകയായിരുന്നു. 25 ദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്നു ആന്‍റണി. പിന്നാലെയാണ് മരണം സംഭവിച്ചത്. 2022 ജൂലൈയിലാണ് കൊലപാതകം നടന്നത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശോഭാ ശേഖര്‍ മാധ്യമ പുരസ്‌കാരം ഏയ്ഞ്ചല്‍ മേരി മാത്യുവിന്, മത്സ്യതൊഴിലാളികളായ 7 സ്ത്രീകളെക്കുറിച്ചുള്ള 'കടല്‍ പടം കതൈ'ക്ക് പുരസ്കാര നേട്ടം
ക്ഷേത്ര പരിസരത്തുനിന്ന് കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ; പ്രതികളിലൊരാൾ നടന്‍ ടിനി ടോമിന്‍റെ മകൻ