അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങിമരിച്ചു, ദാരുണ സംഭവം വയനാട്ടിൽ

Published : Feb 26, 2022, 12:10 PM IST
അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങിമരിച്ചു, ദാരുണ സംഭവം വയനാട്ടിൽ

Synopsis

കഴുത്ത് ഞെരിച്ചാണ് ശാന്തയെ കൊലപ്പെടുത്തിയത്. വൈത്തിരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

കൽപ്പറ്റ:  അമ്മയെ (Mother) കഴുത്ത് ഞെരിച്ച്  കൊലപ്പെടുത്തിയ ശേഷം മകന്‍ തൂങ്ങിമരിച്ചു. വയനാട് (Wayanad) സുഗന്ധഗിരി സ്വദേശി ശാന്ത, മകന്‍ മഹേഷ്  എന്നിവരാണ് മരിച്ചത്. ശാന്തയുടെ മൃതദേഹം വീടിനുള്ളിലെ തറയിലും മകന്‍ മഹേഷിന്റെ മൃതദേഹം വീട്ടിലെ മുറിയിൽ തൂങ്ങിയ നിലയിലുമായിരുന്നു. മഹേഷിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. കഴുത്ത് ഞെരിച്ചാണ് ശാന്തയെ കൊലപ്പെടുത്തിയത്. വൈത്തിരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകി. സംഭവത്തിന് പിന്നിൽ മറ്റ് ദുരൂഹതകൾ ഇല്ലെന്നാണ് പൊലീസിന്റെ പ്രാധമിക നിഗമനം.

  'ഐ ലവ് യു' എന്ന് പറയുന്നത് പെണ്‍കുട്ടിയെ അപമാനിക്കുന്നതല്ല, പോക്സോ പ്രതിയെ വെറുതെവിട്ട് കോടതി

മുംബൈ: പെണ്‍കുട്ടിയോട് 'ഐ ലവ് യു' (I Love You) എന്ന് പറയുന്നത് പെണ്‍കുട്ടിയെ അപമാനിക്കുന്നതല്ലെന്നും സ്‌നേഹം പ്രകടിപ്പിക്കുകയാണെന്നും കോടതി(Pocso court). പോക്സോ നിയമപ്രകാരം കേസെടുത്ത 23 കാരനെ വെറുതെവിട്ടുകൊണ്ട് പുറപ്പെടുവിച്ച വിധിയിലാണ് കോടതി ഇക്കാര്യം പറഞ്ഞത്. പ്രത്യേക ജഡ്ജി കല്‍പ്പന പാട്ടീലാണ് ഐ ലവ് യു എന്ന് പറയുന്നത് പോക്‌സോ പ്രകാരം കുറ്റമല്ലെന്ന് വ്യക്തമാക്കിയത്. 

23കാരനായ യുവാവ് ഐ ലവ് യു എന്ന് പറഞ്ഞതിനെ തുടര്‍ന്ന് 17കാരിയുടെ കുടുംബമാണ് പൊലീസിനെ സമീപിച്ചത്. 2016ലാണ് കേസിനാസ്പദമായ സംഭവം. താമസസ്ഥലത്തിനടുത്തുവെച്ച് പ്രണയിക്കുന്നുണ്ടെന്ന് പ്രതി പെണ്‍കുട്ടിയോട് പറഞ്ഞു. പ്രതി പെണ്‍കുട്ടിയെ തുറിച്ചുനോക്കുകയും കണ്ണിറുക്കുകയും അമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിക്കാരി ആരോപിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍, വഡാല ടി ടി പൊലീസ് പ്രതിക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. എന്നാല്‍ കുറ്റം തെളിയിക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കോടതി ഇയാളെ കുറ്റവിമുക്തനാക്കി. 

ഇരയുടെ മൊഴിയനുസരിച്ച്, സംഭവ ദിവസം പ്രതി തന്നോട് 'ഐ ലവ് യു' എന്ന് പറഞ്ഞിരുന്നു. 'ഇരയോട് ഐ ലവ് യു എന്ന് പറയുന്നത്  പ്രതിയുടെ സ്‌നേഹത്തിന്റെ വികാരം പ്രകടിപ്പിക്കുന്നതിന് തുല്യമായിരിക്കും. ഇരയുടെ മാന്യതയെ അപമാനിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ പ്രവൃത്തി ചെയ്തതെന്ന് പറയാനാവില്ല.- കോടതി വ്യക്തമാക്കി. പെണ്‍കുട്ടിയുടെ മാന്യതയെ അവഹേളിക്കുന്ന തരത്തിലുള്ള പ്രവൃത്തി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കോടതി വ്യക്തമാക്കി. പ്രതി ലൈംഗിക ഉദേശ്യത്തോടെ ഇരയോട് എന്തെങ്കിലും ചെയ്തിട്ടുണ്ടെന്നോ ഇരക്കോ അവളുടെ അമ്മ്ക്കോ ഏതെങ്കിലും തരത്തിലുള്ള ഭീഷണിപ്പെടുത്തലുകളുണ്ടായെന്നോ സ്ഥാപിക്കുന്ന തെളിവുകളൊന്നും പ്രോസിക്യൂഷന്‍ ഹാജരാക്കിയില്ലെന്നും കോടതി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലെതിരായ ബലാത്സംഗ കേസ്: ആദ്യ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
നാളെ അവധി: വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്‌ടർ; നടപടി കടുവ ഭീതിയെ തുടർന്ന്