അച്ഛനെ മകന്‍ മര്‍ദിച്ചു കൊന്നു; ഏകരൂര്‍ സ്വദേശിയുടെ മരണം കൊലപാതകം; മകന്‍ പൊലീസ് കസ്റ്റഡിയില്‍

Published : May 09, 2024, 12:38 PM ISTUpdated : May 09, 2024, 12:52 PM IST
അച്ഛനെ മകന്‍ മര്‍ദിച്ചു കൊന്നു; ഏകരൂര്‍ സ്വദേശിയുടെ മരണം കൊലപാതകം; മകന്‍ പൊലീസ് കസ്റ്റഡിയില്‍

Synopsis

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പരിക്കേറ്റ നിലയിൽ ദേവദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

കോഴിക്കോട്: കോഴിക്കോട് അച്ഛനെ മകന്‍ മര്‍ദിച്ചു കൊലപ്പെടുത്തി. ഏകരൂര്‍ സ്വദേശി ദേവദാസിന്‍റെ മരണത്തില്‍ മകന്‍ അക്ഷയ് ദേവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പരിക്കേറ്റ നിലയിൽ ദേവദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റു എന്ന് പറഞ്ഞാണ് അക്ഷയ് ദേവ് അച്ഛനെ ആശുപത്രിയില്‍ കൊണ്ടുവന്നത്. 

എന്നാൽ ദേഹത്ത് മർദ്ദനമേറ്റതിന്റെ നിരവധി പാടുകൾ ഉണ്ടായിരുന്നു. തുടർന്ന് മകനെ കസ്റ്റഡിയിൽ എടുത്തു പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് മർദ്ദന വിവരങ്ങൾ പുറത്തറിയുന്നത്. മകന്റെ മർദ്ദനത്തെ തുടർന്നാണ് ദേവദാസ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നെന്നും പോലീസ് പറഞ്ഞു. ലഹരിമരുന്നിനും മറ്റും പണം ആവശ്യപ്പെട്ടായിരുന്നു അക്ഷയ് ദേവ് പിതാവിനെ മര്‍ദിക്കാറുണ്ടായിരുന്നത്. 


 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം