അടിമലത്തുറ കയ്യേറ്റം സഭാ നേതൃത്വം അറിയാതെ; സർക്കാരുമായി സഹകരിക്കുമെന്ന് സൂസപാക്യം

Published : Mar 12, 2020, 05:51 PM ISTUpdated : Mar 12, 2020, 05:52 PM IST
അടിമലത്തുറ കയ്യേറ്റം സഭാ നേതൃത്വം അറിയാതെ; സർക്കാരുമായി സഹകരിക്കുമെന്ന് സൂസപാക്യം

Synopsis

അടിമലത്തുറ തീരം കയ്യേറ്റം ലത്തീൻ സഭയ്ക്കാകെ നാണക്കേടായി മാറിയതോടെയാണ് പരസ്യ പരാമർശവുമായി തിരുവനന്തപുരം ലത്തീൻ അതിരൂപത മേജർ ആർച്ച് ബിഷപ്പ് സൂസപാക്യം രംഗത്തെത്തിയത്. 

തിരുവനന്തപുരം: അടിമലത്തുറയിലെ ലത്തീൻ പള്ളി കമ്മിറ്റിയുടെ കയ്യേറ്റം തള്ളി തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ്പ് സൂസപാക്യം.സഭാ നേതൃത്വം അറിയാതെയാണ് കയ്യേറ്റവും കച്ചവടവും നടന്നതെന്ന് സൂസപാക്യം പറഞ്ഞു. നിയമ ലംഘനങ്ങൾക്കെതിരായ സർക്കാർ നടപടികളുമായി സഹകരിക്കുമെന്നും ലത്തീൻ സഭാ നേതൃത്വം വ്യക്തമാക്കി. അടിമലത്തുറ തീരം കയ്യേറ്റം ലത്തീൻ സഭയ്ക്കാകെ നാണക്കേടായി മാറിയതോടെയാണ് പരസ്യ പരാമർശവുമായി തിരുവനന്തപുരം ലത്തീൻ അതിരൂപത മേജർ ആർച്ച് ബിഷപ്പ് സൂസപാക്യം രംഗത്തെത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ്, 12 ഏക്കർ തീരം കയ്യേറ്റം പുറത്തുകൊണ്ടു വന്നതിന് പിന്നാലെ ശക്തമായ നടപടികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. കഴിഞ്ഞയാഴ്‍ച കയ്യേറ്റം പരിശോധിച്ച മുഖ്യമന്ത്രി നടപടികൾ തുടങ്ങാൻ നിർദ്ദേശിച്ചിരുന്നു. തീരത്തെ എല്ലാ അനധികൃത നിർമ്മാണങ്ങൾക്കും സ്റ്റോപ്പ് മെമ്മോയും നൽകി. അടിമലത്തുറ കയ്യേറ്റം തള്ളുമ്പോഴും തീരദേശ ചട്ട ലംഘനത്തിൽ സർക്കാർ പട്ടികയിൽ പെടുത്തിയ മത്സ്യത്തൊഴിലാളികളുടെ വീടുകളിലടക്കം 26000 നിർമ്മാണങ്ങളിൽ ലത്തീൻ സഭ സർക്കാരിനോട് ഇളവ് ആവശ്യപ്പെട്ടു. അർഹരായ മത്സ്യത്തൊഴിലാളികൾക്കുള്ള പുനരധിവാസ പദ്ധതികൾ വേഗത്തിലാക്കണമെന്നും സഭാ നേതൃത്വം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.


കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  ...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നയപ്രഖ്യാപന പ്രസംഗ വിവാദം; ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ഗവർണർ; സ്‌പീക്കർക്ക് കത്ത് നൽകി
പത്മ അവാർഡുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾക്ക് ഇല്ലെന്ന് വെള്ളാപ്പള്ളി; 'ആരാണ് പുരസ്ക്കാരത്തിന് ശുപാർശ ചെയ്തത് എന്നറിയില്ല'