സൗബിൻ ഷാഹിറും പിതാവുമുൾപ്പെടെ പ്രതികൾ; മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ചു

Published : Jun 04, 2026, 04:54 PM IST
soubin shahir

Synopsis

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. 1000 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് പ്രതികൾ.

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. 1000 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് പ്രതികൾ.

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ ലാഭത്തിന്റെ 40% നൽകാമെന്നു കാണിച്ചു പ്രതികൾ ഏഴു കോടി രൂപ കൈപ്പറ്റിയെന്നും ലാഭവിഹിതമോ മുതല്‍മുടക്കോ നൽകാതെ വഞ്ചിച്ചു എന്നുമാണ് അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദ് നൽകിയ പരാതി. കേസിൽ പ്രതികൾക്ക് നേരത്തെ മുൻ‌കൂർ ജാമ്യം ലഭിച്ചിരുന്നു. എസ്ഐടിയാണ് കേസ് അന്വേഷിച്ചത്. വിശ്വാസ വഞ്ചന, ചതി, ഗൂഢാലോചന, ഒന്നിൽ കൂടുതൽ ആളുകൾ ചേർന്ന് തട്ടിപ്പ് നടത്തൽ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'രണ്ട് മുന്നണികളും യോജിക്കുന്നത് ഒരു കാര്യത്തിൽ മാത്രം........', സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ബിബി ഗോപകുമാർ
കൊച്ചി എയർപോർട്ട് വിൽക്കാതിരുന്നാൽ കൊള്ളാം, പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കാനാണ് സർക്കാർ തീരുമാനമെന്ന് ബാലഗോപാൽ; ധവളപത്രത്തിന് രൂക്ഷ വിമർശനം