'സാഗർ കവചം'; കേരള തീരത്തെ സുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന; അപ്രതീക്ഷിത ആക്രമണം നേരിടാൻ പരിശീലനം

Published : Mar 13, 2026, 06:36 PM IST
Sagar Kavach

Synopsis

കേരള-മാഹി തീരത്ത് 'സാഗർ കവചം' എന്ന പേരിൽ നടത്തിയ തീരദേശ സുരക്ഷാ അഭ്യാസം വിജയകരമായി പൂർത്തിയായി. ഇന്ത്യൻ നാവികസേന, കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പോലീസ് തുടങ്ങിയ വിവിധ ഏജൻസികൾ പങ്കെടുത്ത ഈ അഭ്യാസം, കടൽമാർഗ്ഗമുള്ള വെല്ലുവിളികളെ നേരിടാനുള്ള സജ്ജീകരണങ്ങൾ വിലയിരുത്തി.

 

കൊച്ചി: കടൽമാർഗ്ഗമുള്ള വെല്ലുവിളികളെയും അപ്രതീക്ഷിത ആക്രമണങ്ങളെയും നേരിടാനുള്ള സജ്ജീകരണം വിലയിരുത്തുന്നതിനായി കേരള തീരത്തും മാഹി കേന്ദ്രഭരണ പ്രദേശത്തുമായി 'സാഗർ കവചം' എന്ന പേരിൽ നടത്തിയ തീരദേശ സുരക്ഷാ അഭ്യാസം വിജയകരമായി പൂർത്തിയായി. ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾക്ക് പുറമെ കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പോലീസ്, കസ്റ്റംസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് വിംഗ്, കൊച്ചിൻ പോർട്ട് അതോറിറ്റി എന്നിവയുടെ പെട്രോൾ ബോട്ടുകളും ഈ അഭ്യാസത്തിൽ ഭാഗമായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് കേരള-മാഹി തീരത്ത് അഭ്യാസം നടത്തിയതെന്ന് കൊച്ചി നാവികസേനാ ആസ്ഥാനത്ത് നിന്ന് അറിയിച്ചു.

ദക്ഷിണ തീരദേശ സുരക്ഷാ കമാൻഡർ കൂടിയായ സതേൺ നേവൽ കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് വൈസ് അഡ്മിറൽ സമീർ സക്സേനയുടെ മേൽനോട്ടത്തിലാണ് അഭ്യാസ പ്രകടനങ്ങൾ നടന്നത്. കടലിലെ ബഹുതല സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, തുറമുഖങ്ങളുടെയും തന്ത്രപ്രധാനമായ കേന്ദ്രങ്ങളുടെയും സുരക്ഷാ ഘടന പരിശോധിക്കുക, അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനങ്ങളുടെ കരുത്ത് ഉറപ്പുവരുത്താനുമാണ് മുൻഗണന നൽകിയത്. ഇന്ത്യൻ നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും വിമാനങ്ങൾ ഉപയോഗിച്ച് ആകാശമാർഗ്ഗം നിരീക്ഷണവും നടത്തി.

തീരദേശ സുരക്ഷ എന്നത് എല്ലാ ഏജൻസികളുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്ന സന്ദേശത്തോടെയാണ് ഈ അഭ്യാസം നടന്നത്. സുരക്ഷാ ഏജൻസികളുടെ 'കണ്ണും കാതുമായി' വർത്തിക്കുന്ന മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പങ്കിന് ഈ പരിശീലനത്തിൽ വലിയ പ്രാധാന്യം നൽകി. തീരദേശ സുരക്ഷാ പ്രവർത്തനങ്ങളുടെ നോഡൽ കേന്ദ്രമായ കൊച്ചിയിലെ ജോയിന്റ് ഓപ്പറേഷൻസ് സെന്റർ വഴിയാണ് എല്ലാ ഏജൻസികളുടെയും നീക്കങ്ങൾ ഏകോപിപ്പിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നഴ്സുമാരു‌ടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി; ചൊവ്വാഴ്ച മധ്യസ്ഥത ചർച്ചക്ക് നിർദേശം; ചർച്ച പൂർത്തിയാകുംവരെ സമരം പാടില്ല
എം ആർ അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ ചുമതലയിൽ നിന്ന് മാറ്റി; അഡീഷണൽ എക്സൈസ് കമ്മീഷണർക്ക് പകരം ചുമതല