ഓണക്കാലത്ത് 92 സ്പെഷ്യൽ ട്രെയിൻ സർവീസുകൾ; പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് കേരളത്തിലേക്ക് ട്രെയിനുകൾ

Published : Aug 22, 2025, 07:54 PM IST
Onam Special Train

Synopsis

ഓണക്കാലത്ത് 92 സ്പെഷ്യൽ ട്രെയിൻ സർവീസുകൾ നടത്തുമെന്ന് ഇന്ത്യൻ റെയിൽവെ

തിരുവനന്തപുരം: ഓണത്തിന് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികൾക്കായി വിപുലമായ യാത്രാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഇന്ത്യൻ റെയിൽവെ. ജൂലൈ മുതൽ തന്നെ സർവീസ് ആരംഭിച്ച സ്പെഷ്യൽ ട്രെയിനുകളടക്കം 92 സ്പെഷ്യൽ ട്രെയിൻ സർവീസുകളാണ് ഇതുവരെ പ്രഖ്യാപിച്ചതെന്ന് ദക്ഷിണ റെയിൽവെ വക്താവ് അറിയിച്ചു. ചെന്നൈയിൽ നിന്ന് ആറ് സർവീസുകളും മംഗളൂരുവിലേക്ക് 22 സർവീസുകളും ബെംഗളൂരുവിലേക്ക് 18 സർവീസുകളും വേളാങ്കണ്ണിയിലേക്ക് 10 സർവീസുകളും പാട്‌നയിലേക്ക് 36 സർവീസുകളും ഓണത്തോട് അനുബന്ധിച്ച് നടത്തുന്നുണ്ടെന്നാണ് അറിയിപ്പ്.

ഇതോടൊപ്പം പത്ത് ട്രെയിനുകളിൽ അധിക കോച്ച് ഓണക്കാലത്തെ തിരക്കിൻ്റെ പശ്ചാത്തലത്തിൽ ഉൾപ്പെടുത്തിയെന്നും അവർ വിശദീകരിക്കുന്നു. തിരുവനന്തപുരം – കോഴിക്കോട് – തിരുവനന്തപുരം ജൻശതാബ്ദി എക്‌സ്പ്രസ് (12076/12075) ട്രെയിനിൽ ഒരു ചെയർ കാർ അധികമായി ഉൾപ്പെടുത്തി. തിരുവനന്തപുരം – എറണാകുളം – തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ് (16304/16303) ട്രെയിനിൽ ഒരു ജനറൽ സെക്കന്റ് ക്ലാസ് കോച്ച് കൂടി ചേർത്്തു.

തിരുവനന്തപുരം – ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്പ്രസ് (16342/16341) ട്രെയിനിലും തിരുവനന്തപുരം – മദുരൈ – തിരുവനന്തപുരം അമൃത എക്‌സ്പ്രസ് (16343/16344) ട്രെയിനിലും ഒരു ജനറൽ സെക്കന്റ് ക്ലാസ് കോച്ച് വീതമാണ് ഉൾപ്പെടുത്തിയത്. മംഗളൂരു – തിരുവനന്തപുരം – മംഗളൂരു മാവേലി എക്‌സ്പ്രസ് (16603/16604) ട്രെയിനിൽ സ്ലീപ്പർ കോച്ചും അധികമുണ്ട്. ഓണകാലത്ത് പരമാവധി യാത്രക്കാർക്ക് സൗകര്യപ്രധമായ യാത്ര ഉറപ്പുവരുത്തുന്നതിനായാണ് ഈ നടപടികൾ സ്വീകരിച്ചിരിക്കുന്നതെന്നും മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും റെയിൽവെ അറിയിച്ചു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം