7 സ്ത്രീകളും 5 പുരുഷൻമാരും, ആലുവയിലെ ഹോട്ടലിൽ പെൺവാണിഭ സംഘത്തെ കയ്യോടെ പിടികൂടി എസ്പിയുടെ ഡാൻസാഫ് സംഘം

Published : Oct 20, 2024, 10:41 PM IST
7 സ്ത്രീകളും 5 പുരുഷൻമാരും, ആലുവയിലെ ഹോട്ടലിൽ പെൺവാണിഭ സംഘത്തെ കയ്യോടെ പിടികൂടി എസ്പിയുടെ ഡാൻസാഫ് സംഘം

Synopsis

ആലുവയിൽ  പെൺവാണിഭ സംഘം പിടിയിലായി.ഏഴ് സ്ത്രീകളും അഞ്ച് പുരുഷന്മാരും അടക്കം 12 പേരെയാണ് ആലുവ ദേശീയപാത ബൈപ്പാസിന് സമീപത്തെ ഹോട്ടലിൽ നിന്നും പിടികൂടിയത്.

കൊച്ചി: എറണാകുളം ആലുവയിൽ  പെൺവാണിഭ സംഘം പിടിയിലായി. ഏഴ് സ്ത്രീകളും അഞ്ച് പുരുഷന്മാരും അടക്കം 12 പേരെയാണ് ആലുവ ദേശീയപാത ബൈപ്പാസിന് സമീപത്തെ ഹോട്ടലിൽ നിന്നും റൂറൽ എസ് പിയുടെ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്. റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരുടെ മൊബെൽ ഫോണുകൾ, മദ്യം , ചെറിയ അളവിൽ ലഹരിമരുന്ന് എന്നിവയും പൊലീസ് പിടികൂടി. ഹോട്ടൽ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനം നടത്തിയ വലിയ സംഘമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. മുറികളില്‍ നടത്തിയ പരിശോധനയിലാണ് മദ്യവും ലഹരിമരുന്നും കണ്ടെത്തിയത്. പിടിയിലായ അഞ്ച് പുരുഷന്മാരിൽ മൂന്നു പേര്‍ ഇടപാടുകാരും രണ്ടു പേര്‍ നടത്തിപ്പുകാരുമാണ്.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പാത്രം കൊണ്ടുപോയത് നിധിപോലെ സൂക്ഷിക്കാൻ; ഗണേഷ് ജായെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

മലപ്പുറം ഹായത്ത് ഹോമിൽ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെ കോഴിക്കോട് ബീച്ചിൽ നിന്ന് കണ്ടെത്തി

 

PREV
Read more Articles on
click me!

Recommended Stories

മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ച് വനം വകുപ്പ്; രാത്രിയാത്രാ നിയന്ത്രണം തുടരും
ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്