മലപ്പുറം ഹായത്ത് ഹോമിൽ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെ കോഴിക്കോട് ബീച്ചിൽ നിന്ന് കണ്ടെത്തി
മലപ്പുറം വാഴക്കാട് ഹായത്ത് ഹോമിൽ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തി. കോഴിക്കോട് ബീച്ചിൽ നിന്നാണ് കണ്ടെത്തിയത്.
മലപ്പുറം: മലപ്പുറം വാഴക്കാട് ഹായത്ത് ഹോമിൽ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെയും കണ്ടെത്തി. കോഴിക്കോട് ബീച്ചിൽ നിന്ന് മൂന്നു പെണ്‍കുട്ടികളെയും കണ്ടെത്തിയത്. കുട്ടികളെ കാണാതായ സംഭവത്തില്‍ വാഴക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണി മുതലാണ് മൂന്ന് പെണ്‍കുട്ടികളെയും കാണാതായത്. ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെയാണ് കാണാതായത്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനിടെയാണ് പെണ്‍കുട്ടികളെ കോഴിക്കോട് ബീച്ചിൽ നിന്ന് കണ്ടെത്തിയത്.